ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് ശരിയല്ല, പിണറായിയെ ആക്രമിക്കാന്‍ പോയിട്ട് അര്‍ത്ഥമില്ല ; സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം

ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് ശരിയല്ല, പിണറായിയെ ആക്രമിക്കാന്‍ പോയിട്ട് അര്‍ത്ഥമില്ല ; സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം
ജനം തോല്‍പ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സി പി ഐ യോഗത്തില്‍ വിമര്‍ശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കള്‍ക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ വികാരമാണ് തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ ഇനിയും പിണറായിയെ ആക്രമിക്കാന്‍ പോയിട്ട് അര്‍ത്ഥമില്ല. ജനമാണ് പിണറായിയേയും ഇടത് മുന്നണിയേയും തോല്‍പ്പിച്ചത്. ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്നും വിമര്‍ശകര്‍ പരിഹസിച്ചു. പിണറായി തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സി പി ഐക്ക് കേരളത്തിലെ ഇടതുപക്ഷ അനുകൂലികളുടെ പിന്തുണ കിട്ടുമായിരുന്നു. സി പി ഐ എം അണികളുടെയും പിന്തുണ സി പി ഐക്ക് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ പിണറായി തിരുത്തുകയും ചെയ്‌തേനെ. തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായേനെ എന്നാണ് എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന വികാരം.

Other News in this category4malayalees Recommends