ഓസ്‌ട്രേലിയയില്‍ പക്ഷിപ്പനി ആശങ്ക ; കോഴിമുട്ടയുടെ ക്ഷാമം ഉണ്ടാകില്ലെന്ന് കൃഷിമന്ത്രി ; അഞ്ചു ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി

ഓസ്‌ട്രേലിയയില്‍ പക്ഷിപ്പനി ആശങ്ക ; കോഴിമുട്ടയുടെ ക്ഷാമം ഉണ്ടാകില്ലെന്ന് കൃഷിമന്ത്രി ; അഞ്ചു ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി
ഓസ്‌ട്രേലിയയില്‍ പക്ഷിപ്പനി ആശങ്കയ്ക്കിടെ വിക്ടോറിയയിലെ ഫാമുകളില്‍ അഞ്ചു ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി. പിന്നാലെ കോഴിമുട്ട വാങ്ങുന്നതിന് കോള്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് കോഴിമുട്ട വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോഴിമുട്ടയുടെ ക്ഷാമം ഉണ്ടാകില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

വിക്ടോറിയയിലെ മൂന്നാമത്തെ ഫാമിലേക്ക് പക്ഷിപ്പനി പടര്‍ന്നതോടെ മുട്ട വിതരണം ബുദ്ധിമുട്ടിലാണ്. സംസ്ഥാനത്തിന്റെ തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള അഞ്ച് ഫാമുകളില്‍ പക്ഷിപ്പനിയുടെ ഉയര്‍ന്ന രോഗകാരിയായ H7N3 സ്‌ട്രെയിന്‍ കണ്ടെത്തി, രോഗം പടരുന്നത് തടയാനുള്ള ശ്രമത്തില്‍ ആണ് കോഴികളെ കൊന്നൊടുക്കിയത്. എന്നാല്‍ ആശങ്ക വേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്മിക്കുമെന്നും സര്‍ക്കാര്‍ വ്യ്ക്തമാക്കി.

Other News in this category



4malayalees Recommends