മലയാളി വനിതകളുടെ മരണം; ദുഃഖാര്‍ത്തരായി ഇന്ത്യന്‍ സമൂഹം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിഡ്‌നി മലയാളി അസോസിയേഷന്‍; കല്ലുകൊണ്ട് ഇടിക്കുന്നത് പോലെ ആഘാതം സൃഷ്ടിക്കുന്ന തിരമാല

മലയാളി വനിതകളുടെ മരണം; ദുഃഖാര്‍ത്തരായി ഇന്ത്യന്‍ സമൂഹം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിഡ്‌നി മലയാളി അസോസിയേഷന്‍; കല്ലുകൊണ്ട് ഇടിക്കുന്നത് പോലെ ആഘാതം സൃഷ്ടിക്കുന്ന തിരമാല
സിഡ്‌നിയിലെത്തിയ രണ്ട് മലയാളി സ്ത്രീകള്‍ ഉയരത്തിലുള്ള തിരമാല അടിച്ചതിനെ തുടര്‍ന്ന് കടലിലേക്ക് ഒഴുകിപ്പോയി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം. സംഭവത്തില്‍ ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ദുഃഖിതരാണെന്ന് സിഡ്‌നി മലയാളികള്‍ വ്യക്തമാക്കുന്നു.

35-കാരി മാര്‍വാ ഹാഷിം, 38-കാരന്‍ നിര്‍ഷാ ഹാരിസ് എന്നിവരാണ് കടലില്‍ വീണ് മരിച്ചത്. കേരളത്തില്‍ നിന്നുള്ളവരാണ് ഇരുവരും. 'ഞങ്ങളുടെ അംഗങ്ങളായ മാര്‍വാ ഹാഷിമിന്റെയും, നിര്‍ഷാ ഹാരിസിന്റെയും ഭയാനകമായ, പെട്ടെന്നുള്ള ഇവരുടെ മരണത്തില്‍ സിഡ്‌നി മലയാളി സമൂഹം ഏറെ ദുഃഖിതരാണ്. ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു', സിഡ്‌നി മലയാളി അസോസിയേഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബോട്ടണി ബേ നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിലായിരുന്നു മലയാളി സ്ത്രീകള്‍. പാറയില്‍ നിന്നും തെറിച്ചുപോയ മൂന്നാമതൊരു സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് രണ്ട് നേപ്പാളി റോക്ക് ഫിഷേഴ്‌സും സമാനമായ രീതിയില്‍ തൊട്ടടുത്ത് മുങ്ങിമരിച്ചിരുന്നു.

ഈ മേഖലയിലെ കല്ലുകള്‍ നിറഞ്ഞ പ്രദേശം അപകടകരമാണെന്ന് ന്യൂ സൗത്ത് വെയില്‍ പോലീസ് സൂപ്രണ്ട് ജോ മക്‌നള്‍ട്ടി പറഞ്ഞു. മേഖലയില്‍ അപകടകരമായ സാഹചര്യത്തെ കുറിച്ച് ജാഗ്രതാ ബോര്‍ഡുകളുണ്ട്. ഈ ബോര്‍ഡുകള്‍ മറ്റ് ഭാഷകളിലേക്ക് കൂടി തര്‍ജ്ജിമ ചെയ്ത് മുന്നറിയിപ്പ് നല്‍കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.

Other News in this category4malayalees Recommends