തലസ്ഥാനത്തെ റോഡുകളില്‍ യുദ്ധപ്രഖ്യാപനം! ഈ വര്‍ഷം അവസാനത്തോടെ ലണ്ടനിലെ ഡ്രൈവര്‍മാര്‍ക്ക് 1 മില്ല്യണ്‍ പൗണ്ട് സ്പീഡിംഗ് ഫൈന്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച് മേയര്‍; നിരത്തുകളിലെ അമിതവേഗത്തിനെതിരെ നടപടി കടുപ്പിക്കും

തലസ്ഥാനത്തെ റോഡുകളില്‍ യുദ്ധപ്രഖ്യാപനം! ഈ വര്‍ഷം അവസാനത്തോടെ ലണ്ടനിലെ ഡ്രൈവര്‍മാര്‍ക്ക് 1 മില്ല്യണ്‍ പൗണ്ട് സ്പീഡിംഗ് ഫൈന്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച് മേയര്‍; നിരത്തുകളിലെ അമിതവേഗത്തിനെതിരെ നടപടി കടുപ്പിക്കും
ഈ വര്‍ഷം അവസാനത്തോടെ ലണ്ടന്‍ ഡ്രൈവര്‍മാരില്‍ നിന്നും ഒരു മില്ല്യണ്‍ സ്പീഡിംഗ് ഫൈനുകള്‍ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് സാദിഖ് ഖാന്‍. തലസ്ഥാനത്തെ നിരത്തുകളിലെ അമിത വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ഉദ്ദേശിക്കുന്നതായി ലണ്ടന്‍ മേയര്‍ വ്യക്തമാക്കി. ഇതോടെയാണ് കൂടുതല്‍ സ്പീഡിംഗ് ഫൈന്‍ ചുമത്താനായി മെട്രോപൊളിറ്റന്‍ പോലീസിന് പുതിയ കര്‍ശനമായ ടാര്‍ജറ്റുകള്‍ നല്‍കിയിരിക്കുന്നത്.

നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകളിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി, ശിക്ഷയായി പിഴ അടപ്പിക്കാനാണ് ശ്രമം. വേഗപരിധി ലംഘിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ 100 പൗണ്ട് പിഴയാണ് ഈടാക്കുക. ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്യും.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത നാലിലൊന്ന് കാറുകള്‍ക്ക് സ്പീഡിംഗ് ഫൈന്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മുതല്‍ 595,000 ടിക്കറ്റുകളാണ് മെട്രോപൊളിറ്റന്‍ പോലീസ് ഡ്രൈവര്‍മാര്‍ക്കായി നല്‍കിയത്. 20 എംപിഎച്ച് വേഗപരിധി ലംഘിച്ചവര്‍ക്കാണ് പ്രധാനമായും പിഴ അടിച്ചേല്‍പ്പിച്ചത്.

ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഡ്രൈവര്‍മാര്‍ക്ക് ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ നഗരമാണ് ലണ്ടന്‍. 20 എംപിഎച്ച് വേഗപരിധി വ്യാപകമായി നടപ്പാക്കിയതോടെയാണ് ഡ്രൈവര്‍മാര്‍ക്ക് ഒച്ചിഴയുന്ന വേഗത്തില്‍ സഞ്ചരിക്കുന്നത്. ഇതിനിടെ മേയര്‍ സാദിഖ് ഖാന്റെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപനവും, ലോ ട്രാഫിക് നെയ്ബര്‍ഹുഡും ഡ്രൈവര്‍മാരെ ഫൈനില്‍ കൊണ്ടെത്തിക്കുന്നവയാണ്.

Other News in this category



4malayalees Recommends