ടോറികളുമായുള്ള അകലം കുറച്ച് റിഫോം; ഫരാഗിന്റെ തിരിച്ചുവരവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് തലവേദന തന്നെ; റിഫോം യുകെ നേതാവിന്റെ നിലപാടുകള്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരുടെ മനംകവര്‍ന്നാല്‍ പണിയാകും?

ടോറികളുമായുള്ള അകലം കുറച്ച് റിഫോം; ഫരാഗിന്റെ തിരിച്ചുവരവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് തലവേദന തന്നെ; റിഫോം യുകെ നേതാവിന്റെ നിലപാടുകള്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരുടെ മനംകവര്‍ന്നാല്‍ പണിയാകും?
നിഗല്‍ ഫരാഗിന്റെ രാഷ്ട്രീയ തിരിച്ചുവരവ് റിഫോം യുകെയ്ക്ക് നാല് പോയിന്റ് മുന്നേറ്റം നല്‍കിയതായി ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ ഏറ്റവും പുതിയ സര്‍വ്വെ. ഋഷി സുനാകിന് ആശങ്ക സമ്മാനിച്ച് കൊണ്ട് റിഫോം യുടെ കണ്‍സര്‍വേറ്റീവുകളുമായുള്ള അകലം കുറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ 21 ശതമാനത്തില്‍ നിന്നും 23 ശതമാനം വോട്ട് വിഹിതത്തിലേക്കാണ് ഇത് കുറഞ്ഞിരിക്കുന്നത്.

ബ്രിട്ടന്റെ പുതിയ വലത് പാര്‍ട്ടി ഇപ്പോള്‍ ആറ് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് നില്‍ക്കുന്നത്. എസെക്‌സിലെ ക്ലാക്ടണില്‍ നിന്നും മത്സരിക്കുമെന്ന് ഫരാഗ് പൊടുന്നനെ പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കിടയില്‍ മുന്നേറിയത്. റിഫോം നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം ലേബര്‍ പാര്‍ട്ടി വലിയ ലീഡ് നിലനിര്‍ത്തുകയാണ്. നാല് പോയിന്റ് താഴ്‌ന്നെങ്കിലും 43 ശതമാനത്തിലാണ് വോട്ട് വിഹിതം. ആരാണ് മികച്ച പ്രധാനമന്ത്രിയാകുകയെന്ന് വോട്ടര്‍മാരോട് ചോദിച്ചപ്പോള്‍ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിനെ തന്നെയാണ് അവര്‍ മുന്നോട്ട് വെച്ചത്. സുനാക് ഒരു ശതമാനം പോയിന്റ് മെച്ചപ്പെടുത്തി 20 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നു. കണ്‍സര്‍വേറ്റീവുകള്‍ ഫരാഗിന്റെ പാര്‍ട്ടിയുടെ രീതിയിലേക്ക് മാറിയാല്‍ ഈ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വോട്ട് ചെയ്യുമെന്ന് 47 ശതമാനം വോട്ടര്‍മാര്‍ പറയുന്നു. ഫരാഗിന്റെ നിലപാടുകള്‍ തങ്ങളെ ആകര്‍ഷിക്കുന്നതായി 2019-ല്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends