സിഡ്‌നിയില്‍ കടലില്‍ വീണു മരിച്ച മലയാളി വീട്ടമ്മമാരുടെ കബറടക്കം ഓസ്‌ട്രേലിയയില്‍ തന്നെ നടത്തും

സിഡ്‌നിയില്‍ കടലില്‍ വീണു മരിച്ച മലയാളി വീട്ടമ്മമാരുടെ കബറടക്കം ഓസ്‌ട്രേലിയയില്‍ തന്നെ നടത്തും
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു മലയാളി വീട്ടമ്മമാരുടെ കബറടക്കം ഓസ്‌ട്രേലിയയില്‍ നടത്തും. തിങ്കള്‍ വൈക്കീട്ടുണ്ടായ അപകടത്തില്‍ കോഴിക്കോട് മോഡേണ്‍ ബസാര്‍ പാലക്കുളം എന്‍സി ഹൗസില്‍ നൈര്‍ഷ ഹാിസ് (38), കണ്ണൂര്‍ നടാല്‍ ഹിബയില്‍ മര്‍വ ഹാഷിം(35) എന്നിവരാണ് മരിച്ചത്. നെര്‍ഷയുടെ സഹോദരി റോഷ്‌നയ്ക്കും പരിക്കേറ്റിട്ടുണ്ട്. സതര്‍ലന്‍ഡിലെ കേര്‍നല്‍ ബീച്ചിലാണ് അപകടം.

ഈയിടെ ഓസ്‌ട്രേലിയയില്‍ എത്തിയ റോഷ്‌നയ്‌ക്കൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു നൈര്‍ഷയും ഭര്‍ത്താവ് ഹാരിസും മാര്‍വയും.

പാറക്കെട്ടില്‍ നിന്ന് അബദ്ധത്തില്‍ കടലില്‍ വീണെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. പൊലീസും രക്ഷാ സേനയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തി റോഷ്‌നയെ ആദ്യം തന്നെ കരയിലെത്തിച്ചു. നൈര്‍ഷയേയും മാര്‍വയേയും അബോധാവസ്ഥയിലാണ് കരയിലെത്തിച്ചത്.

Other News in this category4malayalees Recommends