നടന്‍ ജോജു ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

നടന്‍ ജോജു ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
നടന്‍ ജോജു ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. മണിരത്‌നംകമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫി'ന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.

കമല്‍ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്

Other News in this category



4malayalees Recommends