കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി കേസ് വീണ്ടും കോടതിയില്‍; വധശ്രമം നടത്തിയ കേസുകളിലെ ജൂറി തീരുമാനത്തിനായി കാത്തിരിപ്പ്; നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന മുന്‍ നഴ്‌സിന്റെ കുപ്രശസ്തി സുപ്രധാന തെളിവ്

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി കേസ് വീണ്ടും കോടതിയില്‍; വധശ്രമം നടത്തിയ കേസുകളിലെ ജൂറി തീരുമാനത്തിനായി കാത്തിരിപ്പ്; നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന മുന്‍ നഴ്‌സിന്റെ കുപ്രശസ്തി സുപ്രധാന തെളിവ്
ബ്രിട്ടനിലെ നഴ്‌സുമാരെ പോലും ഭയപ്പെടുത്തിയ കൊലപാതക പരമ്പരയാണ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിക്കളഞ്ഞത്. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബിയുടെ ഹോബി. ഈ കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം അനുഭവിച്ച് വരികയാണ്. എന്നാല്‍ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോള്‍ വിചാരണ നേരിടുന്നത്.

എന്നാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നഴ്‌സ് ലെറ്റ്ബി തള്ളുന്നു. കഴിഞ്ഞ സമ്മറിലാണ് സുദീര്‍ഘമായ വിചാരണയ്ക്ക് ഒടുവില്‍ പ്രതിയെ ഏഴ് കൊലപാതക കേസിലും, ഏഴ് വധശ്രമങ്ങള്‍ക്കും ശിക്ഷിച്ചത്. പുതിയ കേസിലും ഈ തെളിവുകള്‍ പരിഗണിക്കാമെന്നാണ് പ്രോസിക്യൂട്ടര്‍ നിക്ക് ജോണ്‍സണ്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ആരോപണത്തില്‍ തീരുമാനത്തില്‍ എത്താന്‍ ജൂറിക്ക് സാധിച്ചിട്ടില്ല. 2016 ഫെബ്രുവരിയിലെ സംഭവത്തിന് മുന്‍പ് അഞ്ച് കുട്ടികളെ കൊല്ലുകയും, മൂന്ന് പേരെ കൊല്ലാന്‍ നോക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends