ആ 'മുള്‍കിരീടം' ജെറമി ഹണ്ടിന് ലഭിക്കുമോ? തെരഞ്ഞെടുപ്പില്‍ 1500 വോട്ടുകള്‍ക്ക് വിജയിക്കുകയോ, തോല്‍ക്കുകയോ ചെയ്യും; സ്വയം പ്രവചനവുമായി ചാന്‍സലര്‍; തോറ്റാല്‍ പദവിയില്‍ ഇരിക്കവെ ഈ നാണക്കേട് നേരിടുന്ന ആദ്യ വ്യക്തി

ആ 'മുള്‍കിരീടം' ജെറമി ഹണ്ടിന് ലഭിക്കുമോ? തെരഞ്ഞെടുപ്പില്‍ 1500 വോട്ടുകള്‍ക്ക് വിജയിക്കുകയോ, തോല്‍ക്കുകയോ ചെയ്യും; സ്വയം പ്രവചനവുമായി ചാന്‍സലര്‍; തോറ്റാല്‍ പദവിയില്‍ ഇരിക്കവെ ഈ നാണക്കേട് നേരിടുന്ന ആദ്യ വ്യക്തി
ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവില്‍ ഭരണപക്ഷത്തുള്ള പല പ്രമുഖരുടെയും തലകള്‍ ഉരുളുമെന്നാണ് പ്രവചനം. അക്കൂട്ടത്തില്‍ ഒരാളാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. രാജ്യം ബുദ്ധിമുട്ടിലായ ഘട്ടത്തില്‍ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കിയെങ്കിലും ജനത്തിന് ഇതിനായി അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഹണ്ടിന്റെ സീറ്റ് നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ ഘട്ടത്തിലാണ് തന്റെ സാധ്യതകള്‍ ജെറമി ഹണ്ട് സ്വയം വിലയിരുത്തുന്നത്. ഗോഡാല്‍മിംഗ് & ആഷിലെ സീറ്റില്‍ 1500 വോട്ടുകളുടെ ബലാബലത്തില്‍ ജയിക്കുകയോ, ചിലപ്പോള്‍ തോല്‍ക്കുകയോ ചെയ്‌തേക്കാമെന്നാണ് ഹണ്ട് പ്രവചിക്കുന്നത്. തോറ്റാല്‍ ചാന്‍സലര്‍ പദവിയിലിരിക്കെ പുറത്താക്കപ്പെടുന്ന ആദ്യ നേതാവായി ഇദ്ദേഹം മാറും.

ഹണ്ടിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്. ഹണ്ടിന്റെ സീറ്റില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതായി പാര്‍ട്ടി നേതാവ് എഡ് ഡേവി പറഞ്ഞു. ആജീവനാന്തം കണ്‍സര്‍വേറ്റീവുകളായിരുന്നവര്‍ ഇപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് ഭാഗത്തേക്ക് മാറുകയാണ്, ഡേവി പറയുന്നു.

എംആര്‍പി പോളില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 46 ശതമാനം സാധ്യതയും, ടോറികള്‍ക്ക് 31 ശതമാനവുമാണ് കാണുന്നത്. ഈ ഘട്ടത്തിലാണ് താന്‍ തോറ്റാലും, ജയിച്ചാലും കേവലം 1500 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉണ്ടാകുകയെന്ന് ഹണ്ട് പ്രവചിക്കുന്നത്.

Other News in this category



4malayalees Recommends