2020 ന് ശേഷം കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യയില്‍ 53 ശതമാനവും വെടിവയ്പ്പിനെ തുടര്‍ന്ന് ; യുഎസിലെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ

2020 ന് ശേഷം കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യയില്‍ 53 ശതമാനവും വെടിവയ്പ്പിനെ തുടര്‍ന്ന് ; യുഎസിലെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ
അമേരിക്കയില്‍ വെടിവെപ്പ് സംഭവത്തില്‍ കൊല്ലപ്പെടുന്നവരുടെ ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടുകളില്‍ വര്‍ദ്ധനവിന്റെ കണക്കു പുറത്തുവന്നു.

1994 ന് ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 35 ശതമാനം വര്‍ധനവ്.

Shocking gun crime figures reveal children arrested - Bristol Live

2020 ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യകളില്‍ 53 ശതമാനവും വെടിവെപ്പിനെ തുടര്‍ന്നാണ്. 2020ല്‍ അമേരിക്കന്‍ കൗണ്ടികളില്‍ പോവര്‍ട്ടി ലവല്‍ ഉയര്‍ന്ന സ്ഥലങ്ങളിലാണ് വെടിവെപ്പുകള്‍ നടന്നിട്ടുള്ളതെന്നും മറ്റു കൗണ്ടികളെ സംബന്ധിച്ച് ഇത് 4.5 ശതമാനം വര്‍ധനവാണെന്നും യുഎസ് സെന്‍സസ് ബ്യൂറോ ഡാറ്റയില്‍ ചൂണ്ടിക്കാണിക്കുന്നു. 100000 പേരില്‍ ഫയര്‍ ആം മരണങ്ങള്‍ 4.6ല്‍ നിന്നും 6.1 ആയി ഉയര്‍ന്നു.

2020ല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ 10നും 44നും ഇടയിലുള്ള കറുത്ത വര്‍ഗ്ഗക്കാരിലുമാണ്. എഫ്‌സിഐ ഡാറ്റയനുസരിച്ച് 2019നേക്കാള്‍ 2020 ല്‍ 29.4 ശതമാനം മരണമാണ് വെടിവപ്പിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതായി അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ജോര്‍ജ് ബഞ്ചമിന്‍ പറഞ്ഞു.

Other News in this category4malayalees Recommends