തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്, സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ് ; വിമര്‍ശനവുമായി കെ വി തോമസ്

തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്,  സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ് ; വിമര്‍ശനവുമായി കെ വി തോമസ്
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ വിമര്‍ശിച്ച് കെ വി തോമസ് രംഗത്ത്. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണെന്ന് കെ വി പറഞ്ഞു. ഈ പ്രയോഗം മര്യാദകെട്ടതാണെന്നും, ആവര്‍ത്തിക്കാതിരിക്കുന്നതാണ് പദവിയ്ക്ക് നല്ലതെന്നും അദ്ദേഹം വിമര്‍ശിച്ചു.

'മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം കെപിസിസി പ്രസിഡന്റിന്റെ പദവിക്ക് യോജിക്കുന്നതല്ല. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ്. സുധാകരനും അദ്ദേഹത്തിന്റെ ബ്രിഗേഡും തനിക്കെതിരെ വളരെ മോശമായാണ് പ്രതികരിക്കുന്നത്. തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്', കെ വി തോമസ് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയില്‍ കെ സുധാകരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Other News in this category4malayalees Recommends