കാശില്ലാത്ത പയ്യന്‍മാരെ ആരും പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെണ്‍പിള്ളാരുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

കാശില്ലാത്ത പയ്യന്‍മാരെ ആരും പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെണ്‍പിള്ളാരുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
മീ ടു വിനെ മോശമായി ചിത്രീകരിച്ചെന്ന വിവാദത്തില്‍ മാപ്പ് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ രംഗത്ത് വന്നിരുന്നു. തന്റെ മറുപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും, സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുതെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനൊപ്പം ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ എല്ലാ പെണ്‍കുട്ടികളും നല്ലവരൊന്നുമല്ലെന്ന് പറഞ്ഞ ധ്യാന്‍ ചെന്നൈയില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചു.

ചെന്നൈ പോലൊരു നഗരത്തിലാണ് ഞാന്‍ പഠിച്ചത്. അവിടെയുള്ള പെണ്‍കുട്ടികള്‍ പ്രേമിക്കുന്നതിന് മുന്‍പ് പയ്യന്റെ പ്രൊഫൈല്‍ നോക്കും. അവന്റെ കയ്യില്‍ കാശുണ്ടോ എന്ന്. കാശില്ലാത്തവരെ പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെണ്‍പിള്ളാരുണ്ട്. ഇവര്‍ക്ക് ആ സമയത്ത് വേറെ റിലേഷനും കാണും. ആണുങ്ങളെ കൃത്യമായി യൂസ് ചെയ്യാന്‍ കഴിയുന്നവരും ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം.

ഞാന്‍ പറയുന്ന ഈ പെണ്‍കുട്ടികളൊന്നും മലയാളികളല്ലെന്ന് കൂടി മനസ്സിലാക്കണം. അതുകൊണ്ട് അങ്ങനെയുള്ളവരെ യാതൊരു ദയവുമില്ലാതെ ഞാന്‍ തേച്ചിട്ടുണ്ട്. പിന്നെ ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന് അവതാരകര്‍ ചോദിക്കുന്നത് ആദ്യം നിര്‍ത്തണം. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.Other News in this category4malayalees Recommends