എലിസബത്ത് രാജ്ഞിയുടെ അന്ത്യകര്‍മ്മ ചടങ്ങില്‍ ജോ ബൈഡന് ഇരിപ്പിടം ലഭിച്ചത് 14ാം നിരയില്‍ ; താനായിരുന്നു പ്രസിഡന്റെങ്കില്‍ മുന്‍ നിരയിലുണ്ടാകുമായിരുന്നുവെന്ന് ട്രംപ്

എലിസബത്ത് രാജ്ഞിയുടെ അന്ത്യകര്‍മ്മ ചടങ്ങില്‍ ജോ ബൈഡന് ഇരിപ്പിടം ലഭിച്ചത് 14ാം നിരയില്‍ ; താനായിരുന്നു പ്രസിഡന്റെങ്കില്‍ മുന്‍ നിരയിലുണ്ടാകുമായിരുന്നുവെന്ന് ട്രംപ്
ലോകം ഉറ്റുനോക്കിയ ചടങ്ങായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. ലോക നേതാക്കള്‍ മുഴുവന്‍ അണിനിരന്നപ്പോള്‍ ഇവരുടെ ഇരിപ്പിടത്തെ ചൊല്ലിയും വിവാദമുണ്ടായി. നേതാക്കളെ ആല്‍ഫബറ്റ് അനുസരിച്ച് ഇരുത്താനുള്ള നിര്‍ദ്ദേശം വന്നെങ്കിലും നടപ്പായില്ല. പ്രസിഡന്റ് ജോ ബൈഡന് സീറ്റ് കിട്ടിയത് 14ാം നിരയിലാണ്. താനായിരുന്നു പ്രസിഡന്റെങ്കില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ താന്‍ ഉണ്ടായേനെയെന്നും മുന്‍ പ്രസിഡന്റ് ട്രംപ് തുറന്നടിച്ചു.

ലോകത്ത് അമേരിക്കയ്ക്കുണ്ടായ പ്രാധാന്യം അവസാനിച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ച ട്രംപ് ബൈഡന് കുറച്ചു മൂന്നാം ലോക രാഷ്ട്രതലവന്മാരെ പരിചയപ്പെടാന്‍ സാധിച്ചെന്നും പരിഹസിച്ചു.

പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രസിഡന്റിന്റെ കാറില്‍ തന്നെയായിരുന്നു ബൈഡന്‍ എത്തിയത്. പോളിഷ് പ്രസിഡന്റിന്റെ പിറകിലായി ചെക്ക് റിപ്പബ്ലിക് പ്രസിഡന്റിന്റെ മുന്‍പിലായിട്ടാണ് ഇരിപ്പിടം ഒരുക്കിയത്. ചടങ്ങുകള്‍ക്ക് ശേഷം ബൈഡനും പത്‌നിയും വാഷിങ്ടണിലേക്ക് മടങ്ങി.

ജോ ബൈഡന്‍ ഈഗോ ഇല്ലാത്ത ആളായതിനാല്‍ പ്രശ്‌നമുണ്ടാക്കിയില്ലെന്ന് അമേരിക്കയില്‍ ബ്രിട്ടീഷ് അംബാസിഡറായിരുന്ന ലോര്‍ഡ് റെന്‍വിക്ക് പ്രതികരിച്ചു. മാക്രോണിന് മുന്‍ നിരയില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രശ്‌നമുണ്ടായേനെയെന്നും അദ്ദേഹം തുറന്നടിച്ചു.

Other News in this category



4malayalees Recommends