സ്‌നോഡന് പൗരത്വം നല്‍കി റഷ്യ; തിരിച്ചെത്തി നിയമനടപടി നേരിടണമെന്ന് അമേരിക്ക നിര്‍ദ്ദേശിരിക്കേ പുടിന്റെ യുഎസിനുള്ള തിരിച്ചടി

സ്‌നോഡന് പൗരത്വം നല്‍കി റഷ്യ; തിരിച്ചെത്തി നിയമനടപടി നേരിടണമെന്ന് അമേരിക്ക നിര്‍ദ്ദേശിരിക്കേ പുടിന്റെ യുഎസിനുള്ള തിരിച്ചടി

യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്‍ ഉദ്യോഗസ്ഥന് പൗരത്വം നല്‍കി റഷ്യ. അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തി വെളുപ്പെടുത്തിയ എഡ്വോര്‍ഡ് സ്‌നോഡനാണ് വ്‌ളാഡിമര്‍ പുടിന്‍ പൗരത്വം നല്‍കിയത്. അമേരിക്കയില്‍ നിന്ന് അഭയം തേടിയ എഡ്വോഡ് 2013 മുതല്‍ റഷ്യയിലാണ് താമസിക്കുന്നത്.അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് 2013ലാണ് എഡ്വോര്‍ഡ് വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഗൂഗില്‍, യാഹൂ, ഫേസ്ബുക്ക്, ആപ്പിള്‍ ഉള്‍പ്പെടെ 9 കമ്പനികളുടെ സര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തിരിച്ചെത്തി നിയമനടപടി നേരിടണമെന്ന് അമേരിക്ക എഡ്വോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. എഡ്വോര്‍ഡിനെ തിരച്ചുകൊണ്ട് വരാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടയിലാണ് റഷ്യ പൗരത്വം നല്‍കിയത്.

2017ല്‍ എഡ്വോര്‍ഡിന്റെ നേതൃത്വത്തില്‍ ഹെവന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഇറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വകാര്യത ഉറപ്പ് വരുത്തുകയെന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെതിരെയും എഡ്വോര്‍ഡ് രംഗത്ത് വന്നിരുന്നു. ഇതിലൂടെ വിവരങ്ങള്‍ ചോര്‍ന്നതായി അന്ന് അദ്ദേഹം ആരോപിച്ചിരുന്നു.


Other News in this category



4malayalees Recommends