അമേരിക്കന്‍ പൗരത്വമുള്ള മുന്‍ റഷ്യക്കാരെ രാജ്യം വിടാന്‍ സമ്മതിക്കാതെ പുടിന്‍ ; യുക്രെയ്‌ന് മേല്‍ അണുബോംബിടാന്‍ പുടിന്‍ ഒരുങ്ങുന്നവുെന്ന സംശയത്തില്‍ അമേരിക്കന്‍ ഇന്റലിജന്‍സ്

അമേരിക്കന്‍ പൗരത്വമുള്ള മുന്‍ റഷ്യക്കാരെ രാജ്യം വിടാന്‍ സമ്മതിക്കാതെ പുടിന്‍ ; യുക്രെയ്‌ന് മേല്‍ അണുബോംബിടാന്‍ പുടിന്‍ ഒരുങ്ങുന്നവുെന്ന സംശയത്തില്‍ അമേരിക്കന്‍ ഇന്റലിജന്‍സ്
യുക്രെയ്‌നില്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ യുക്രെയ്ന്‍ മുന്നേറിയതോടെ പുടിനും പിന്നോട്ടില്ലെന്ന നിലപാടിലാണ്. ആണവായുധങ്ങള്‍ ഉപയോഗിക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ പരാജയമുണ്ടാകാതിരിക്കാന്‍ ഏതറ്റം വരെ പോകുമെന്ന അവസ്ഥയിലാണ് റഷ്യ.

ഇരട്ട പൗരത്വമുള്ള റഷ്യക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിനിയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ അമേരിക്കന്‍ പൗരത്വമുള്ളവരോട് റഷ്യയില്‍ നിന്ന് മടങ്ങിവരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

യുദ്ധത്തില്‍ ചേരാന്‍ പൗരത്വമുള്ളവരെ റഷ്യ നിര്‍ബന്ധിക്കുകയാണ്. യുവാക്കളെ നിര്‍ബന്ധമായി സൈനിക സേവനത്തിന് വിനിയോഗിക്കുന്നതോടെ പലരും നാടു വിടുകയാണ്. വിമാനങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ അതിര്‍ത്തി അടയ്ക്കാനും ഒരു പ്രായപരിധിയിലുള്ളവരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും സൂചനയുണ്ട്.

റഷ്യയ്ക്ക് അനുകൂലമായി വോട്ടു ലഭിച്ച നാലു മേഖലകള്‍ റഷ്യയോട് ചേര്‍ക്കാന്‍ പുടിന്‍ തയ്യാറെടുക്കുകയാണ്. യുക്രെയ്‌ന്റെ 15 ശതമാനം വരുമിത്.

അതിനിടെ യുദ്ധം നാശകരമായ രീതിയില്‍ പോകുമെന്ന ആശങ്കയുണ്ട്. മൂന്നു ലക്ഷം സൈനികരെ പുതിയതായി റിക്രൂട്ട് ചെയ്യുന്നത് വലിയ ആശങ്കയാകുകയാണ്.

Other News in this category4malayalees Recommends