ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു ; അഞ്ചു പേര്‍ക്ക് പരുക്കേറ്റു

ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു ; അഞ്ചു പേര്‍ക്ക് പരുക്കേറ്റു
ന്യൂയോര്‍ക്കിലെ വെസ്‌റ്റേണ്‍ മസാച്യുസെറ്റ്‌സില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27) പവാനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസാച്യുസെറ്റ്‌സ് സംസ്ഥാന പൊലീസും പ്രാദേശിക പൊലീസും അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ 5.30 നാണ് സംഭവം. എതിര്‍ ദിശയില്‍ വന്നന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ബെര്‍ക്ഷിര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന ആറു പേര്‍ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഹെവനിലേയും ഒരാള്‍ സാക്രട്ട് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയിലേയും വിദ്യാര്‍ത്ഥിയാണ്. ഇവരെ ഇടിച്ച വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 46 കാരനായ അര്‍മാന്‍ഡോ ബോട്ടിസ്റ്റ ക്രൂസ് എന്നയാളാണ് ചികിത്സയിലുള്ളത്.

Other News in this category4malayalees Recommends