'ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു'; ജിമ്മില്‍ നിന്നുള്ള അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍ വൈറല്‍

'ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു'; ജിമ്മില്‍ നിന്നുള്ള അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള മുന്‍ ബന്ധത്തിന്റെ പേരില്‍ പലപ്പോഴും അഭയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണങ്ങള്‍ അഭയ അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടെ വെളുപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അഭയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. ബോഡി ഫിറ്റ് എന്ന ജിമ്മിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരത്തെ ടാഗ് ചെയ്ത് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു. മസില്‍ കരുത്തിന് വേണ്ടിയല്ല, ആത്മബലം കൂട്ടുന്നതിനാണ് എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷന്‍.

Other News in this category4malayalees Recommends