കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം എട്ട് മാസത്തിന് ശേഷം വീടിനുള്ളിലെ അലമാരയില്‍ നിന്ന് കണ്ടത്തി ഭാര്യ !

കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം എട്ട് മാസത്തിന് ശേഷം വീടിനുള്ളിലെ അലമാരയില്‍ നിന്ന് കണ്ടത്തി ഭാര്യ !
കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം എട്ട് മാസത്തിന് ശേഷം വീടിനുള്ളിലെ അലമാരയില്‍ നിന്ന് കണ്ടത്തി ഭാര്യ. ഇല്ലിനോയിസിലെ ട്രോയിലാണ് സംഭവം. റിച്ചാര്‍ഡ് മേഡ്ജ് എന്ന 53കാരനെയാണ് 2022 ഏപ്രില്‍ 27ന് കാണാതായത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളും ഭാര്യ ജെന്നിഫറും താമസിച്ചിരുന്ന വീട് രണ്ട് തവണയിലധികം പൊലീസ് അരിച്ച് പെറുക്കി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലൊന്നും തന്നെ സംശയാസ്പദമായി കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലമടക്കം വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്നതിനിടയില്‍ ഏറെക്കാലമായി ഉപയോഗിക്കാത്ത ഒരു അലങ്കാര വസ്തു തിരഞ്ഞതാണ് മൃതദേഹം കണ്ടെത്താന്‍ കാരണമായത്. പൊലീസ് പരിശോധന നടക്കുമ്പോള്‍ വീട്ടില്‍ പാഴ് വസ്തുക്കളുടെ മണം വന്നിരുന്നുവെന്ന് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉണങ്ങി, മമ്മിയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലെ രഹസ്യ അറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. റിച്ചാര്‍ഡ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഉണങ്ങിയ അവസ്ഥയില്‍ ആയതിനാലാവാം മുറിയില്‍ അഴുകിയ മണം വരാതിരുന്നതെന്നും വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങുന്നുവെന്ന് ജെന്നിഫറെ വിളിച്ച് പറഞ്ഞ ശേഷമാണ് റിച്ചാര്‍ഡിനെ കാണാതായത്. ജെന്നിഫര്‍ വീട്ടിലെത്തിയപ്പോള്‍ റിച്ചാര്‍ഡിന്റെ കാര്‍ വീട്ടിന് മുന്നില്‍ ഉണ്ടായിരുന്നു. വാഹനത്തിന്റെ ചാവിയും റിച്ചാര്‍ഡിന്റെ പഴ്‌സുമെല്ലാം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ റിച്ചാര്‍ഡിനെ മാത്രം കാണുന്നില്ലെന്നായിരുന്നു യുവതി പരാതിപ്പെട്ടത്.

മൂന്ന് കുട്ടികളുടെ പിതാവായ റിച്ചാര്‍ഡിനെ പൊലീസ് വീട് അരിച്ച് പെറുക്കിയിട്ടും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വീട്ടിനുള്ളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധത്തേക്കുറിച്ച് ജെന്നിഫര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് പരിശോധിക്കാനെത്തിയ പൊലീസ് വീണ്ടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നതിന് പിന്നാലെ പ്ലമ്പര്‍ വന്ന് വീട് പരിശോധിച്ചിരുന്നു.

വീട്ടിലെ അഴുക്ക് പൈപ്പുകള്‍ ഇയാള്‍ ശുചിയാക്കിയിരുന്നു. ഇതിന് പിന്നാലെ ദുര്ഗന്ധം കുറഞ്ഞതായി ജെന്നിഫറും വിശദമാക്കിയിരുന്നു. റിച്ചാര്‍ഡിന്റെ മൃതദേഹം പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹത്തില്‍ മുറിവോ മറ്റ് പരിക്കുകളോ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends