കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു; ജോലി ചെയ്യാനുള്ള അവസരങ്ങള്‍ മുതല്‍ ഇംഗ്ലീഷ് പരിജ്ഞാനത്തെ വരെ എങ്ങിനെ ബാധിക്കും?

കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു; ജോലി ചെയ്യാനുള്ള അവസരങ്ങള്‍ മുതല്‍ ഇംഗ്ലീഷ് പരിജ്ഞാനത്തെ വരെ എങ്ങിനെ ബാധിക്കും?
ബില്‍ സി-19ന് രാജകീയ അംഗീകാരം ലഭിച്ചതോടെ കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകും. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പുറമെ എംപ്ലോയ്‌മെന്റ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലെ പരിജ്ഞാനം തുടങ്ങിയ വിഷയങ്ങളാണ് പുതിയ സിസ്റ്റത്തില്‍ അടിസ്ഥാനമായി വരിക.

കാനഡയുടെ ലേബര്‍ വിപണിക്കും, മറ്റ് ആവശ്യങ്ങള്‍ക്കും ഉതകുന്ന വിധത്തിലാണ് വമ്പന്‍ മാറ്റങ്ങള്‍. ബില്‍ സി-19 പാസായതോടെ കാന്‍ഡിഡേറ്റ്‌സിനെ 'ഗ്രൂപ്പിംഗ്‌സ്' അടിസ്ഥാനമാക്കിയാണ് ക്ഷണിക്കുക. സാമ്പത്തിക ലക്ഷ്യങ്ങളാണ് ഈ ഗ്രൂപ്പിംഗ്‌സിനെ നിശ്ചയിക്കുന്നത്.

എംപ്ലോയ്‌മെന്റ് എക്‌സ്പീരിയന്‍സ്, അക്കാഡമിക് എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷയിലെ പരിജ്ഞാനം എന്നിവ പരിഗണിച്ചാണ് ഗ്രൂപ്പിംഗ്‌സ് തെരഞ്ഞെടുക്കുക. ഭാഷയും, അറിവും തെളിയിക്കേണ്ട പ്രായവിഭാഗം രാജ്യത്ത് ഉടനീളം 18 മുതല്‍ 65 വയസ്സ് വരെയായി ഉയര്‍ത്താനും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇത് 18 മുതല്‍ 54 വരെ പ്രായമുള്ള അപേക്ഷകരാണ് തെളിയിക്കേണ്ടത്.
Other News in this category4malayalees Recommends