യുകെയിലേക്ക് വരാന്‍ 2023 നവംബര്‍ 15 മുതല്‍ ഖത്തറുകാര്‍ക്ക് ഇടിഎ നിര്‍ബന്ധം; ബഹറിന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യക്കാര്‍ക്ക് 2024 ഫെബ്രുവരി 22 മുതല്‍ ഇടിഎ വേണം; ഇടിഎയെക്കുറിച്ച് അറിയേണ്ടതെല്ലാം

യുകെയിലേക്ക് വരാന്‍ 2023  നവംബര്‍ 15 മുതല്‍ ഖത്തറുകാര്‍ക്ക് ഇടിഎ നിര്‍ബന്ധം; ബഹറിന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യക്കാര്‍ക്ക് 2024 ഫെബ്രുവരി 22 മുതല്‍ ഇടിഎ വേണം;  ഇടിഎയെക്കുറിച്ച് അറിയേണ്ടതെല്ലാം
യുകെയിലേക്ക് വരാന്‍ വിസ ആവശ്യമില്ലാത്തവര്‍ക്ക് വേണ്ടിയുളള പുതിയൊരു റിക്വയര്‍മെന്റാണ് ഇലക്ട്രോണിക് ട്രാവല്‍ ഓഫറൈസേഷന്‍ അഥവാ ഇടിഎ. ഇതിലൂടെ നിങ്ങള്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം ലഭിക്കുകയും ഇത് നിങ്ങളുടെ പാസ്‌പോര്‍ട്ടുമായി ഇലക്ട്രോണിക്കലി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യും. ടൂറിസ്റ്റെന്ന നിലയിലും കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യത്തിന് അല്ലെങ്കില്‍ പഠനത്തിന് ആറ് മാസം വരെ യുകെയില്‍ ചെലവഴിക്കാനെത്തുന്നവര്‍ക്കാണ് ഇടിഎ ആവശ്യമായി വരുന്നത്.

ക്രിയേറ്റീവ് വര്‍ക്കര്‍ വിസ യുകെയിലൂടെ കടന്ന് പോകുമ്പോള്‍ യുകെയില്‍ ( യുകെ ബോര്‍ഡര്‍ കണ്‍ട്രോളിലൂടെ നിങ്ങള്‍ കടന്ന് പോകുന്നില്ലെങ്കിലും )മൂന്ന് മാസം വരെ ചെലവഴിക്കാനെത്തുന്നവര്‍ക്ക് ഇടിഎ അനുവദിക്കും.

ആര്‍ക്കെല്ലാമാണ് ഇടിഎ ആവശ്യമായി വരുന്നത്...?

നിങ്ങള്‍ ഖത്തര്‍ പൗരനാണെങ്കില്‍ നിങ്ങള്‍ യുകെയിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കില്‍ 2023 നവംബര്‍ 15 മുതല്‍ ഇടിഎ ആവശ്യമാണ്. 2024 ഫെബ്രുവരി 22 മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ബഹറിന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യക്കാര്‍ക്ക് ഇടിഎ ആവശ്യമാണെന്ന നിലയില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഈ സ്‌കീമിലേക്ക് കൂടുതല്‍ രാജ്യക്കാരെ പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും.

ഇടിഎ ആവശ്യമില്ലാത്തവര്‍

ബ്രിട്ടീഷ് അല്ലെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇടിഎ ആവശ്യമില്ല. യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അല്ലെങ്കില്‍ പഠിക്കാനും അനുവാദമുള്ളവര്‍ക്ക് ഇടിഎ വേണ്ട. യുകെയിലേക്ക് കടക്കാന്‍ വിസയുള്ളവര്‍ക്കും ഇലക്ട്രോണിക് ട്രാവല്‍ ഓഫറൈസേഷന്‍ ആവശ്യമില്ല. അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവര്‍ക്കും യുകെ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലാത്തവര്‍ക്കും ഇടിഎ വേണ്ട. ഇതിന് പുറമെ അയര്‍ലണ്ട്, ഗുര്‍ന്‌സെ, ജേഴ്‌സി, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ നിന്ന് യുകെയിലേക്ക് വരാന്‍ ഇടിഎ നിര്‍ബന്ധമില്ല.

ഇടിഎക്ക് അപേക്ഷിക്കുന്നതെങ്ങനെ...?

ഇടിഎക്കായി യുകെ ഇടിഎ ആപ്പില്‍ നിന്നോ അല്ലെങ്കില്‍ ഗവണ്‍മെന്റ് ഓഫ് യുകെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം. മറ്റുള്ളവര്‍ക്ക് വേണ്ടിയും നിങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഓരോ യാത്രക്കാരനും പ്രത്യേകം ഇടിഎ എടുക്കണം. കുട്ടികള്‍ക്കും നവജാതശിശുക്കള്‍ക്കും വരെ ഇത് വേണം. ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം തീരുമാനമാകും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ക്കിംഗ് ഡേസ് കൂടിയെടുക്കും.നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇമെയില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കും. നിങ്ങള്‍ ഏത് പാസ്‌പോര്‍ട്ട് വച്ചാണോ ഇടിഎക്ക് അപേക്ഷിക്കുന്നത് ആ പാസ്‌പോര്‍ട്ടുമായി ഇടിഎ ലിങ്ക് ചെയ്യും. യാത്രക്കായി അതേ പാസ്‌പോര്‍ട്ട് ഉപയോഗിക്കണം.

ഇടിഎയുടെ വാലിഡിറ്റി

ഇടിഎക്ക് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തിന് മുമ്പ് കാലഹരണപ്പെട്ടാല്‍ നിങ്ങള്‍ക്ക് പുതിയ ഇടിഎ എടുക്കേണ്ടതുണ്ട് . ഒരു ഇടിഎ ഉപയോഗിച്ച് ഒന്നിലധികം തവണ യുകെയില്‍ പ്രവേശിക്കാം. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ഒരു ഇ പാസ്‌പോര്‍ട്ട് ഗേറ്റ് എടുക്കാം. അല്ലെങ്കില്‍ യുകെയില്‍ പ്രവേശിക്കാനായി ഒരു ബോര്‍ഡര്‍ ഫോഴ്‌സ് ഒഫീഷ്യലിനെ കാണാം. ഒരു ഇടിഎ നേടിയെന്ന് കരുതി യുകെയില്‍ പ്രവേശിക്കാനാവുമെന്ന് യാതൊരു ഉറപ്പുമില്ലെന്നറിയുക.

ഇടിഎ അപേക്ഷ നിരസിച്ചാല്‍

ഇടിഎക്കായി സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെട്ടാല്‍ നിങ്ങള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് വിസക്കായി അപേക്ഷിക്കണം. അല്ലെങ്കില്‍ ടെംപററി വര്‍ക്ക്- ക്രിയേറ്റീവ് വര്‍ക്കര്‍ വിസക്കായി അപേക്ഷിക്കണം. ക്രിയേററീവ് വര്‍ക്കറെന്ന നിലയില്‍ യുകെയില്‍ പ്രവേശിക്കാനാണിത്. ഇല്ലെങ്കില്‍ ട്രാന്‍സിസ്റ്റ് വിസയെടുത്തും യുകെയിലേക്ക് പ്രവേശിക്കാം.


Other News in this category4malayalees Recommends