യുകെയിലെ റോഡുകളില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ഡോര്‍ തുറക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; ഹൈവേ കോഡിലെ റൂള്‍ നമ്പര്‍ 239 ലംഘനം കടുത്ത കുറ്റം; മരത്തിന് ചുവട്ടില്‍ കാര്‍ നിര്‍ത്തിയിട്ടാല്‍ റിപ്പയറിന് 800 പൗണ്ട് കാണേണ്ടി വരും

യുകെയിലെ റോഡുകളില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ഡോര്‍ തുറക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; ഹൈവേ കോഡിലെ റൂള്‍ നമ്പര്‍ 239 ലംഘനം കടുത്ത കുറ്റം; മരത്തിന് ചുവട്ടില്‍ കാര്‍ നിര്‍ത്തിയിട്ടാല്‍ റിപ്പയറിന് 800 പൗണ്ട് കാണേണ്ടി വരും

യുകെയിലെ റോഡുകളില്‍ വാഹനങ്ങളുമായി ഇറങ്ങുമ്പോള്‍ നിയമങ്ങള്‍ പാലിക്കാനും മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാനും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കടുത്ത പിഴയൊടുക്കി കീശ കാലിയാകുമെന്നുറപ്പാണ്. കാറോടിക്കുന്ന കാര്യത്തില്‍ മാത്രമല്ല നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുമ്പോഴും നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ പിഴയടക്കേണ്ടി വരുമെന്നാണ് പുതിയ മുന്നറിയിപ്പ്. കാറിന്റെ ഡോര്‍ തുറക്കുന്നതിന് മുമ്പ് അതിന് അരികിലൂടെ മറ്റ് വാഹനങ്ങളോ യാത്രക്കാരോ കടന്ന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴയടക്കേണ്ടി വരുമെന്ന ഹൈവേ കോഡിലെ നിയമം മിക്കവര്‍ക്കുമറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


കാര്‍ നിര്‍ത്തി മറ്റെന്തെങ്കിലുമാലോചിച്ച് ഡോര്‍ തുറക്കുകയും അത് തട്ടി സമീപത്ത് കൂടെ കടന്ന് പോയ സൈക്കിളുകാരനോ ബൈക്ക് കാരനോ അപകടത്തില്‍ പെട്ടാല്‍ ഹൈവേ കോഡിലെ റൂള്‍ നമ്പര്‍ 239 ലംഘിച്ചുവെന്ന കുറ്റമായിരിക്കും നിങ്ങളുടെ മുകളില്‍ ചുമത്തപ്പെടുന്നത്. ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത് നിങ്ങള്‍ കാറിന്റെ ഇടതുഭാഗത്താണ് ഇരിക്കുന്നതെങ്കില്‍ വലത് കൈകൊണ്ടായിരിക്കണം ഡോര്‍ തുറക്കേണ്ടതെന്നാണ്. ആ വിധത്തില്‍ ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ തല പുറകിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതരാവുകയും അടുത്ത് കൂടി ആരെങ്കിലും നിങ്ങളുടെ വാഹനത്തെ മറി കടക്കാന്‍ വരുന്നുണ്ടോയെന്ന് കാണാനും അപകടം ഒഴിവാക്കാനും സാധിക്കും. ഇനി നിങ്ങള്‍ കാറിന്റെ വലതു ഭാഗത്താണ് ഇരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഇടത് കൈകൊണ്ടായിരിക്കണം ഡോര്‍ തുറക്കേണ്ടതെന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നു.

മരത്തിന്റെ ശീതളിമയില്‍ കാര്‍ നിര്‍ത്തിയിടുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍

.ദിവസം തോറും ചൂടേറുന്ന നിലവിലെ കാലാവസ്ഥയില്‍ യാത്രക്കിടെ ഒരു മരത്തണല്‍ കണ്ടാല്‍ അവിടെ കാര്‍ ഒതുക്കിയിട്ട് അല്‍പം റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ നിര്‍ത്തിയിടുന്നവരുടെ കാറിനെ താറുമാറാക്കാന്‍ ഗ്രീന്‍ഫ്‌ളൈസ് എന്ന ചെറു പ്രാണികള്‍ ഉടനെയെത്തുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ചൂടേറുന്ന സമയത്താണ് യുകെയില്‍ ഇവ പെരുകാറുള്ളത്. എന്നാല്‍ നിലവില്‍ വേനല്‍ക്കാലം രാജ്യത്ത് മുമ്പേ തന്നെ എത്തിയതിനാല്‍ ഈ പ്രാണികള്‍ ഏത് നിമിഷവും പതിവിലുമധികം പ്രത്യക്ഷപ്പെട്ടേക്കാമെന്നും മരണത്തണലുകളില്‍ നിര്‍ത്തിയിടുന്ന കാറുകള്‍ക്ക് ഇവ പലവിധ കേടുപാടുകള്‍ വരുത്തുമെന്നും മുന്നറിയിപ്പുണ്ട്.

അതായത് അവയുടെ കാഷ്ഠം കാറിന്റെ പെയിന്റിനെ നശിപ്പിക്കുമെന്നും കൂടാതെ ഇത്തരം പ്രാണികള്‍ കാറിന്റെ സോഫ്റ്റ് ടോപ്പിനായി ഉപയോഗിച്ച പദാര്‍ത്ഥങ്ങളില്‍ കേടുപാടുകള്‍ വരുത്തുമെന്നും മുന്നറിയിപ്പുണ്ട്. യുകെയില്‍ സാധാരണയായി ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഇത്തരം പ്രാണികളെത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം രാജ്യമാകമാനം ഊഷ്മാവ് നേരത്തെ തന്നെ വര്‍ധിച്ചതാണ് ഇവ ഏത് നിമിഷവും എത്തുന്നതിന് സാധ്യതയേറ്റിയിരിക്കുന്നത്. ഇവയുടെ ആക്രമണത്തെ തുടര്‍ന്ന് കാറുകള്‍ക്ക് റിപ്പയറിംഗ് ചെലവായി 800 പൗണ്ടെങ്കിലും വേണ്ടി വരുമെന്നും അതിനാല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ കാറുകള്‍ നിര്‍ത്തിയിടുന്നതിന് മുമ്പ് നല്ലത് പോലെ ആലോചിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends