സിഡ്‌നി ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും

സിഡ്‌നി ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും
സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള ഒരു ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷനില്‍ ആണ് ഞെട്ടിക്കുന്ന സംഭവം.

കുറ്റാരോപിതനായ ഒരാളെ പോലീസ് വെടിവച്ചു കൊന്നതായി ആംബുലന്‍സ് വക്താവ് പറഞ്ഞു. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് ഉടന്‍ സ്ഥിരീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴ് പേര്‍ക്ക് കുത്തേറ്റതായും സിഡ്‌നിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും വക്താവ് പറഞ്ഞു.കുഞ്ഞിനെ റാന്‍ഡ്‌വിക്കിലെ സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കും മറ്റൊരു ഇരയെ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്കും മറ്റൊരാളെ റോയല്‍ നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി.

രണ്ടുപേരെ ഡാര്‍ലിംഗ്ഹര്‍സ്റ്റിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, മറ്റ് രണ്ട് പേര്‍ ക്യാമ്പര്‍ഡൗണിലെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡിലാണ്. അപകടത്തില്‍പ്പെട്ടവരുടെ അവസ്ഥ അറിവായിട്ടില്ലെങ്കിലും മുറിവുകള്‍ക്ക് ചികിത്സയിലാണെന്ന് ആംബുലന്‍സ് വക്താവ് പറഞ്ഞു.

Other News in this category4malayalees Recommends