ഡേറ്റിംഗ് കാറില്‍വെച്ച്, ആ ബന്ധം രഹസ്യമായിരുന്നു'; വെളിപ്പെടുത്തി വിദ്യ ബാലന്‍

ഡേറ്റിംഗ് കാറില്‍വെച്ച്, ആ ബന്ധം രഹസ്യമായിരുന്നു'; വെളിപ്പെടുത്തി വിദ്യ ബാലന്‍
തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയായ വിദ്യ ബാലന്‍ ഇപ്പോഴിതാ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള പ്രണയകാലത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ്. പ്രണയം ബി ടൗണ്‍ മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് വിദ്യ പറയുന്നു.

എനിക്കിത് പുറത്തറിയരുതെന്നുണ്ടായിരുന്നു. പാപ്പരാസി കള്‍ച്ചര്‍ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളുടെ തുടക്കത്തിലെ ഡേറ്റിംഗ് കാറില്‍ തന്നെയായിരുന്നു. ഞങ്ങള്‍ ബാന്ദ്രയില്‍ നിന്നും ടൗണിലേക്കും തിരിച്ചും ഡ്രൈവ് ചെയ്യും. ആ സമയം മനോഹരമായിരുന്നെന്ന് വിദ്യ പറയുന്നു. അന്നത്തെ ഡേറ്റിംഗിന് രഹസ്യ സ്വഭാവമുള്ളതിനാല്‍ തമാശയായിരുന്നു. ഞാനത് ആസ്വദിച്ചു.

പലരും ഞാനെന്ന വ്യക്തിക്ക് പകരം വിദ്യ ബാലനെന്ന സിനിമാ താരത്തോടാണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സിദ്ധാര്‍ത്ഥ് അങ്ങനെയായിരുന്നില്ല. അദ്ദേഹം കരിയറില്‍ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം എന്നെ ഭാവി കാമുകിയായി മാത്രം കണ്ടു. അതിനാല്‍ ഈ ബന്ധം എളുപ്പമായിരുന്നു വിദ്യ ബാലന്‍ വ്യക്തമാക്കി.

2012 ലായിരുന്നു സിദ്ധാര്‍ത്ഥുമായുള്ള വിദ്യയുടെ വിവാഹം വിവാഹം. സിദ്ധാര്‍ത്ഥിന്റെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയലില്‍ അവസാനിച്ചതാണ്. ഇതിന് ശേഷമാണ് വിദ്യയുടെ കടന്ന് വരവ്.

Other News in this category4malayalees Recommends