2024 പ്രൈമറി സ്‌കൂള്‍ അഡ്മിഷന്‍; മക്കള്‍ക്ക് ഓഫറുകള്‍ ലഭിച്ചെന്ന് എങ്ങനെ അറിയാം? ആപ്ലിക്കേഷന്‍ സമയപരിധി പാലിച്ചില്ലെങ്കിലും പോംവഴി എന്ത്? ലഭിച്ച സീറ്റിന് എതിരെ അപ്പീല്‍ പോകുന്നത് എങ്ങനെ?

2024 പ്രൈമറി സ്‌കൂള്‍ അഡ്മിഷന്‍; മക്കള്‍ക്ക് ഓഫറുകള്‍ ലഭിച്ചെന്ന് എങ്ങനെ അറിയാം? ആപ്ലിക്കേഷന്‍ സമയപരിധി പാലിച്ചില്ലെങ്കിലും പോംവഴി എന്ത്? ലഭിച്ച സീറ്റിന് എതിരെ അപ്പീല്‍ പോകുന്നത് എങ്ങനെ?
ഈ ഓട്ടം സീസണിലെ പ്രൈമറി സ്‌കൂളിലേക്കുള്ള പ്രവേശനത്തെ കുറിച്ച് അറിയാന്‍ ഇനി 24 മണിക്കൂര്‍ മാത്രമാണ് ബാക്കി. ഇംഗ്ലണ്ടിലും, വെയില്‍സിലും ഏപ്രില്‍ 16, ചൊവ്വാഴ്ച കുട്ടികള്‍ക്ക് എവിടെ സീറ്റ് ലഭിച്ചുവെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമാകും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 90 ശതമാനത്തിലേറെ അപേക്ഷകര്‍ക്കും ഫസ്റ്റ് ചോയ്‌സ് തന്നെ ലഭിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ ജനുവരി 15-നാണ് ആപ്ലിക്കേഷന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിന് ശേഷം അപേക്ഷിച്ചവര്‍ക്ക് ആദ്യ റൗണ്ട് ഓഫറുകള്‍ക്ക് ശേഷമാണ് പരിഗണന നല്‍കുക. വെയില്‍സില്‍ കൗണ്‍സില്‍ ഏരിയകള്‍ തിരിച്ചാണ് സമയപരിധി.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനുവരി 26 ആയിരുന്നു സമയപരിധി. ഏപ്രില്‍ 25നാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലോ, ലെറ്ററായോ ഇത് നോട്ടിഫിക്കേഷനായി അറിയുക.

സ്‌കോട്ട്‌ലണ്ടില്‍ മാര്‍ച്ച് 15-നകം അപേക്ഷിക്കണമായിരുന്നു, ഏപ്രില്‍ 30നാണ് ഇതിന്റെ മറുപടി മാതാപിതാക്കള്‍ക്ക് ലഭിക്കുക. ഇംഗ്ലണ്ടില്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന കത്തില്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കും.

ഉദ്ദേശിച്ച സ്‌കൂളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും അപ്പീല്‍ സമര്‍പ്പിക്കാം. എന്നിരുന്നാലും ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നതാണ് നല്ല തീരുമാനമെന്ന് വിദഗ്ധര്‍ പറയുന്നു. അപ്പീല്‍ വിജയമായില്ലെങ്കില്‍ ഉള്ള സീറ്റ് നഷ്ടമാകാതിരിക്കാനാണ് ഈ ഉപദേശം.

20 സ്‌കൂള്‍ ദിനങ്ങള്‍ക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. ഫോം അയച്ച്, ഹിയറിംഗില്‍ പങ്കെടുത്ത ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

Other News in this category4malayalees Recommends