ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ യുവാവ് ഒമാനില്‍ മരിച്ചു

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ യുവാവ് ഒമാനില്‍ മരിച്ചു
ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയര്‍ ഇന്ത്യ എക്‌സപ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. അടിയന്തര സാഹചര്യമാണെന്നും മസ്‌കറ്റില്‍ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തില്‍ എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമന്നായിരുന്നു പറഞ്ഞത്. പിന്നാലെ ഒന്‍മ്പതാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാന്‍ അമൃത വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ സമരം തുടരുകയായിരുന്നു. വിമാന സര്‍വീസ് ആരംഭിച്ചിരുന്നില്ല, അതിന് പിന്നാലെ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു.

ഇതോടെ ഭര്‍ത്താവിനെ അവസാനമായി കാണാന്‍ സാധിക്കാതെയായി. ഇതിന്റെ ദുഃഖത്തിലാണ് അമൃതയും കുടുംബവും. മക്കള്‍ അനിക, നമ്പി ശൈലേഷ്.Other News in this category4malayalees Recommends