പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുല്‍ വിദേശത്തേക്ക് കടന്നു?; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുല്‍ വിദേശത്തേക്ക് കടന്നു?; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാര്‍ഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹരിദാസന്‍ പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉള്‍പ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ഹരിദാസന്‍ പറഞ്ഞു. രാഹുലിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. വിവാഹാലോചന മുടങ്ങിയ കാര്യം അറിഞ്ഞിരുന്നു. മര്‍ദിച്ച വിവരം രാഹുല്‍ വീട്ടില്‍ വെച്ച് സമ്മതിച്ചതാണ്. രാഹുല്‍ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസന്‍ ആവശ്യപ്പെട്ടു.

സ്ത്രീധനം ചോദിച്ചുവെന്ന് യുവതി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് രാഹുലിനെ അമ്മയുടെ പ്രതികരിച്ചത്. മര്‍ദനം നടന്നുവെന്നത് ശരിയാണെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ ചാറ്റ് പിടികൂടിയതാണ് മര്‍ദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുല്‍ ഇന്നലെ ഉച്ച മുതല്‍ വീട്ടില്‍ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. സൈബര്‍ സെല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്

Other News in this category4malayalees Recommends