ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു.
മേയ് ഏഴിനാണ് ഡോണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവ ദിവസംതന്നെ യുവതിയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കുന്നു
എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്ത വരികയായിരുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.