UK News

ബ്രാഡ്‌ഫോര്‍ഡില്‍ 'സുന്ദരികളെ' കണ്ടാല്‍ കമന്റടി സൂക്ഷിച്ച് മതി! ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നത് സാധാരണ വേഷത്തിലെത്തിയ പോലീസുകാരോടാകാം; വഴിയിലൂടെ നടക്കാന്‍ വയ്യെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പട്രോളിംഗ് ശക്തം
 പൂവാലശല്യം നമ്മുടെ നാട്ടില്‍ മാത്രമല്ല അങ്ങ് ബ്രിട്ടനിലും പ്രശ്‌നം തന്നെയാണ്. ബ്രാഡ്‌ഫോര്‍ഡില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ലൈംഗിക അപമാനങ്ങള്‍ നേരിടാതെ വഴിയിലൂടെ നടക്കാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ സാധാരണ വേഷത്തില്‍ പട്രോളിംഗ് ശക്തമാക്കുകയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ്.  വാഹനങ്ങളില്‍ ഇരുന്ന് കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യം വിളിച്ച് പറയുന്ന ഡ്രൈവര്‍മാരെ പൊക്കാനാണ് പോലീസ് അണ്ടര്‍കവര്‍ ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്. കാറില്‍ നിന്നും അപമാനങ്ങള്‍ ഏറ്റുവാങ്ങുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടതോടെയാണ് സാധാരണ വസ്ത്രങ്ങള്‍ അണിഞ്ഞ് വനിതാ ഓഫീസര്‍മാര്‍ നഗരത്തിലൂടെ നടക്കുന്നത്.  കാറില്‍ നിന്നും അപമാനിക്കുന്ന വാക്കുകള്‍ വിളിച്ചുപറയുന്ന ഡ്രൈവര്‍മാരെ പിടിച്ചുനിര്‍ത്തുകയും, ഇവര്‍ക്ക്

More »

കെയര്‍ ഹോമിലെ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ 40000 ത്തോളം ജീവനക്കാരെ കുറിച്ച് മിണ്ടാതെ ഹെല്‍ത്ത് സെക്രട്ടറി ; വാക്‌സിന്‍ എടുക്കാതെ ജോലിയില്‍ തുടരുക 80000 ഓളം എന്‍എച്ച്എസ് ജീവനക്കാര്‍ ; ജോലി പോയ കെയര്‍ ഹോം ജീവനക്കാര്‍ പ്രതിഷേധത്തില്
വാക്‌സിനെതിരെ പ്രതിഷേധിച്ച് സ്വീകരിക്കാന്‍ തയ്യാറായിരുന്ന എന്‍എച്ച്എസ് ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി. 80000 ജീവനക്കാര്‍ തൊഴിലില്‍ തുടരും. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കേയാണ് സാജിദ് ജാവിദ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ജോലിക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന രീതിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒമിക്രോണ്‍ അത്ര

More »

പ്രധാനമന്ത്രിക്ക് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ബാധകമല്ലേ? ബോറിസിനെ നിര്‍ത്തിപ്പൊരിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേയ്; നാണമില്ലാത്ത പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ലേബര്‍ നേതാവ് സ്റ്റാര്‍മര്‍; പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് മയപ്പെടുത്തി പോലീസിന്
 ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജിവെയ്ക്കണമെന്ന ആവശ്യം നേരിട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വന്തം പാര്‍ട്ടി എംപിമാരില്‍ നിന്നും, പ്രതിപക്ഷത്ത് നിന്നും ബോറിസിന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി തെരേസ മേയാണ് ബോറിസിന് എതിരായ പ്രതിഷേധങ്ങളെ നയിച്ചത്.  2019ല്‍ തെരേസ മേയെ

More »

ഇംഗ്ലീഷ് യുവ ഫുട്‌ബോളര്‍ക്ക് 'ബലാത്സംഗ കുരുക്ക്'! മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡ് പീഡനവും അക്രമവും നടത്തിയെന്ന സംശയത്തില്‍ അറസ്റ്റില്‍; ക്ലബിന്റെ വക സസ്‌പെന്‍ഷന്‍; നടപടി വീഡിയോ പ്രചരിച്ചതോടെ
 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിനെ ലൈംഗിക പീഡനവും, അക്രമവും നടത്തിയെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണങ്ങളുടെ പേരില്‍ 20-കാരനായ സ്‌ട്രൈക്കര്‍ കസ്റ്റഡിയില്‍ തുടരുന്നതായി പോലീസ് സ്ഥിരീകരിച്ചു.  ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബൗഡനിലുള്ള താരത്തിന്റെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. ഗ്രീന്‍വുഡിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി

More »

വാക്‌സിനെതിരെ പ്രതിഷേധിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനം ; എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതി ഒഴിവാക്കി
വാക്‌സിന്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സ്വയം തയ്യാറാകേണ്ടതാണ്. എന്നാല്‍ വാക്‌സിന്‍ വിരുദ്ധ ക്യാമ്പെയ്‌നുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ വിരുദ്ധര്‍ക്ക് ജയം നല്‍കിയിരിക്കുകയാണ് പുതിയ തീരുമാനം. എന്‍എച്ച്എസ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് കോവിഡ് വാക്‌സിന്‍

More »

സ്‌കൂളിലെ മാസ്‌ക് നിബന്ധന റദ്ദാക്കി ഒരാഴ്ച പിന്നിട്ടപ്പോള്‍ തിരിച്ചെത്തി; കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പാക്കി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗം പടരുന്നു
 പ്ലാന്‍ ബി വിലക്കുകളുടെ ഭാഗമായി നിലനിന്ന സ്‌കൂളുകളിലെ മാസ്‌ക് നിബന്ധന കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പല സ്‌കൂളുകളും ഈ നിലപാട് ലംഘിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ക്ലാസുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നിരവധി സ്‌കൂളുകള്‍

More »

പാര്‍ട്ടിഗേറ്റൊന്നും ബോറിസിനെ ഏശില്ല; സ്യൂ ഗ്രേ റിപ്പോര്‍ട്ട് നേതാവിനെ പുറത്താക്കില്ലെന്ന് 'ഉറപ്പ് ലഭിച്ചു'? ലോക്ക്ഡൗണ്‍ സമയത്ത് കുടുംബങ്ങളെ 'ബബ്ബിള്‍സില്‍' ഒത്തുചേരാന്‍ അനുവദിക്കുന്ന പദ്ധതിയെ പ്രധാനമന്ത്രി വീറ്റോ ചെയ്‌തെന്ന് പുതിയ വെളിപ്പെടുത്തല്‍
 സ്യൂ ഗ്രേയുടെ പാര്‍ട്ടിഗേറ്റ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ടോറി നേതൃപദവിയില്‍ നിന്നും പാര്‍ട്ടി എംപിമാര്‍ തന്നെ പുറത്താക്കില്ലെന്ന് ബോറിസ് ജോണ്‍സന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. നം.10ല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ അരങ്ങേറിയതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി അട്ടിമറി ഭീഷണി നേരിടുന്നത്.  മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ്

More »

ബോറിസ് ജോണ്‍സണ്‍ 'പാര്‍ട്ടിഗേറ്റ്' കടക്കില്ല! പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താന്‍ ഋഷി സുനാക് ഒരുക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; നേതൃപോരാട്ടത്തിന് ക്യാംപെയിന്‍ വെബ്‌സൈറ്റ് വരെ തയ്യാര്‍; ബ്രിട്ടന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കിട്ടുമോ?
 വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി വരെ സംഘടിപ്പിച്ച വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തന്നെ പിന്തുണയ്ക്കാത്തവരെ കൂടെ നിര്‍ത്താന്‍ പലവഴികളും നോക്കുന്ന ബോറിസിന് പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഏറെ

More »

ബ്രിട്ടന്‍ ഇനി ഓഫീസിലേക്ക് തിരിച്ചുപോകില്ല? ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് അഞ്ചില്‍ രണ്ട് ജോലിക്കാര്‍; വര്‍ക്ക് ഫ്രം ഹോം പ്രൊഡക്ടിവിറ്റി കൂട്ടുന്നതായി അവകാശപ്പെട്ട് പത്തില്‍ ആറ് പേര്‍; സ്ഥിതി സാധാരണമാക്കാന്‍ സര്‍ക്കാര്‍ പാടുപെടും
 ബ്രിട്ടനില്‍ അഞ്ചില്‍ രണ്ട് പേര്‍ വീതം ഇനിയൊരിക്കലും ഓഫീസിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. യൂഗോവ് സര്‍വ്വെയിലാണ് വലിയൊരു വിഭാഗം ഇനിയുള്ള കാലം വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. 71 ശതമാനം പേരാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ മുന്‍ഗണന നല്‍കുന്നതായി സര്‍വ്വെ വ്യക്തമാക്കിയത്. ഈ രീതിയില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റിയുള്ളതായി 58

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ