വാക്‌സിനെതിരെ പ്രതിഷേധിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനം ; എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതി ഒഴിവാക്കി

വാക്‌സിനെതിരെ പ്രതിഷേധിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനം ; എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതി ഒഴിവാക്കി
വാക്‌സിന്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സ്വയം തയ്യാറാകേണ്ടതാണ്. എന്നാല്‍ വാക്‌സിന്‍ വിരുദ്ധ ക്യാമ്പെയ്‌നുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ വിരുദ്ധര്‍ക്ക് ജയം നല്‍കിയിരിക്കുകയാണ് പുതിയ തീരുമാനം.

എന്‍എച്ച്എസ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതിയാണ് ഹെല്‍ത്ത് സെക്രട്ടറി റദ്ദാക്കുന്നത്. വാക്‌സിന്‍ വിരുദ്ധര്‍ ജോലി ഉപേക്ഷിക്കുന്നതോടെ വലിയ രീതിയില്‍ പ്രതിസന്ധിയുണ്ടാകുമെന്നിരിക്കേയാണ് തീരുമാനം. നിലവിലെ ജോലിക്കാര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം നല്‍കാന്‍ ബുദ്ധിമുട്ടായതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്.

NHS staff and at-risk groups first in line for COVID-19 vaccine, says JCVI  | GPonline

കോവിഡ് ഓപ്പറേഷന്‍സ് ക്യാബിനറ്റ് കമ്മറ്റിയെ കാണുന്ന സെക്രട്ടറി സാജിദ് ജാവിദ് പുതിയ തീരുമാനം സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 1 മുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അല്ലാത്തവര്‍ക്ക് ജോലി നഷ്ടമാകുമെന്നുമായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം. നിര്‍ബന്ധിത വാക്‌സിന്‍ എന്നതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച ആദ്യ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കേണ്ടിയിരുന്നു. വെള്ളിയാഴ്ച മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും ഉണ്ടായി. മാര്‍ച്ച് 31 വരെ നോട്ടീസ് പിരീഡിലും ജോലി ചെയ്യാനുമായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് പുതിയ തീരുമാനം.

വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്ന 80000 ഓളം ജീവനക്കാരുടെ കാര്യത്തിലായിരുന്നു ആശങ്ക. ലണ്ടനില്‍ പത്ത് ജീവനക്കാരില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ജീവനക്കാരുടെ ക്ഷാമം ഉള്ള ഈ അവസരത്തില്‍ സമയ പരിധി നീട്ടണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപിസ്, റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്, റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സും ആവശ്യപ്പെട്ടിരുന്നു. നിര്‍ബന്ധിത വാക്‌സിനേഷന്‍ ശരിയല്ലെന്നാണ് റോയല്‍ കോളേജ് ഓഫ് ജിപിസ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ മാര്‍ഷല്‍ നിലപാടെടുത്തത്.

കെയര്‍ മേഖലയിലും ജീവനക്കാരില്ലാതെ പോകുന്നത് ആശങ്കയായിരുന്നു. ഏതായാലും ജോലി നഷ്ടമായവര്‍ക്ക് ഇനി തിരിച്ചെത്താം. നാല്‍പതിനായിരത്തോളം പേര്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് ചുരുക്കം.

Other News in this category



4malayalees Recommends