വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാന്‍ മടിച്ച 27 കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാന്‍ മടിച്ച 27 കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാന്‍ മടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്‌സിലാണ് സംഭവം.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാന്‍ഡ് വിന്‍ഡ്‌സര്‍ റിസോര്‍ട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ അവഗണിച്ചുവെന്ന സംശയത്തില്‍ പേര് വെളിപ്പെടുത്താത്ത 27 കാരിയെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വാട്ടര്‍ തീം പാര്‍ക്കിലെത്തിയ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ ആരോഗ്യനില ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ലെഗോലാന്‍ഡ് വിന്‍ഡ്‌സര്‍ റിസോര്‍ട്ടിലെ ടീമുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ച് വരികയാണ്. ഈ സംഭവത്തെക്കുറിച്ച് വിവരം അറിയാവുന്ന ആരുമായും സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാര്‍ക്കിലെത്തിയ ഒരു കുഞ്ഞിന് അസുഖം ബാധിച്ചു. ഞങ്ങളുടെ പ്രഥമ ശുശ്രൂഷാ സംഘം അടിയന്തര സേവനങ്ങളും ഉടനടി പരിചരണവും നല്‍കി. ഞങ്ങള്‍ തേംസ് വാലി പൊലീസിനെ അന്വേഷണത്തില്‍ പിന്തുണയ്ക്കും. അവരുടെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോടൊപ്പം നിലനില്‍ക്കുമെന്നും തീം പാര്‍ക്ക് അറിയിച്ചു.

Other News in this category



4malayalees Recommends