ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് റൂമില്‍ മരിച്ച നിലയില്‍.

നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ചന്വേഷിക്കുകയാണ്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് വെങ്കിട്ടരാമനെ മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.

നിലവില്‍ വെങ്കിട്ടരാമനും കുടുംബവും ഡല്‍ഹിയില്‍ താമസിക്കുന്നവരാണ്. എംബിഎ പഠനശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്‌ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.

കുടുംബത്തിന് എല്ലാ സഹായവുമായി സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി രംഗത്തുണ്ട്.


Other News in this category



4malayalees Recommends