സ്‌കൂളിലെ മാസ്‌ക് നിബന്ധന റദ്ദാക്കി ഒരാഴ്ച പിന്നിട്ടപ്പോള്‍ തിരിച്ചെത്തി; കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പാക്കി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗം പടരുന്നു

സ്‌കൂളിലെ മാസ്‌ക് നിബന്ധന റദ്ദാക്കി ഒരാഴ്ച പിന്നിട്ടപ്പോള്‍ തിരിച്ചെത്തി; കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പാക്കി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗം പടരുന്നു

പ്ലാന്‍ ബി വിലക്കുകളുടെ ഭാഗമായി നിലനിന്ന സ്‌കൂളുകളിലെ മാസ്‌ക് നിബന്ധന കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പല സ്‌കൂളുകളും ഈ നിലപാട് ലംഘിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ക്ലാസുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നിരവധി സ്‌കൂളുകള്‍ തിരിച്ചെത്തിച്ചു.


ജനുവരി 20നാണ് ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതായി പ്രഖ്യാപനം എത്തിയത്. സര്‍ക്കാരിന്റെ നിയമമാറ്റത്തിനൊപ്പം നീങ്ങിയ നിരവധി സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ വീണ്ടും യു-ടേണ്‍ എടുക്കാന്‍ നിര്‍ബന്ധിതമായെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഫെക്ഷനുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് ഇത്.

നോര്‍ത്ത് ലണ്ടന്‍ എന്‍ഫീല്‍ഡ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍ കാല്‍ഡെര്‍ഡേല്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ പബ്ലിക് ഹെല്‍ത്ത് ടീമുകള്‍ സ്‌കൂളുകളില്‍ മാസ്‌ക് തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. കടുത്ത വ്യാപനമാണ് ഈ മേഖലകളിലെ സ്‌കൂളുകളില്‍ രേഖപ്പെടുത്തുന്നത്.

സ്‌കൂളിലെ കമ്മ്യൂണല്‍ മേഖലകളില്‍ മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ഒന്‍പത് കൗണ്‍സിലുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത ആഴ്ചകളില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൂടുതലായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി കെവിന്‍ കോര്‍ട്‌നി പറഞ്ഞു. പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ ഒരു പോലെ കേസുകള്‍ ഉയരുകയാണ്. മാസ്‌ക് നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വളരെ നേരത്തെയായി പോയി, കെവിന്‍ കുറ്റപ്പെടുത്തി.

ജനുവരി 20 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിബന്ധന ഒഴിവാക്കിയ സര്‍ക്കാര്‍ ജനുവരി 27 മുതല്‍ ഇംഗ്ലണ്ടിലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിയമം റദ്ദാക്കിയിരുന്നു. തിരക്കുള്ള, അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
Other News in this category



4malayalees Recommends