പാര്‍ട്ടിഗേറ്റൊന്നും ബോറിസിനെ ഏശില്ല; സ്യൂ ഗ്രേ റിപ്പോര്‍ട്ട് നേതാവിനെ പുറത്താക്കില്ലെന്ന് 'ഉറപ്പ് ലഭിച്ചു'? ലോക്ക്ഡൗണ്‍ സമയത്ത് കുടുംബങ്ങളെ 'ബബ്ബിള്‍സില്‍' ഒത്തുചേരാന്‍ അനുവദിക്കുന്ന പദ്ധതിയെ പ്രധാനമന്ത്രി വീറ്റോ ചെയ്‌തെന്ന് പുതിയ വെളിപ്പെടുത്തല്‍

പാര്‍ട്ടിഗേറ്റൊന്നും ബോറിസിനെ ഏശില്ല; സ്യൂ ഗ്രേ റിപ്പോര്‍ട്ട് നേതാവിനെ പുറത്താക്കില്ലെന്ന് 'ഉറപ്പ് ലഭിച്ചു'? ലോക്ക്ഡൗണ്‍ സമയത്ത് കുടുംബങ്ങളെ 'ബബ്ബിള്‍സില്‍' ഒത്തുചേരാന്‍ അനുവദിക്കുന്ന പദ്ധതിയെ പ്രധാനമന്ത്രി വീറ്റോ ചെയ്‌തെന്ന് പുതിയ വെളിപ്പെടുത്തല്‍

സ്യൂ ഗ്രേയുടെ പാര്‍ട്ടിഗേറ്റ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ടോറി നേതൃപദവിയില്‍ നിന്നും പാര്‍ട്ടി എംപിമാര്‍ തന്നെ പുറത്താക്കില്ലെന്ന് ബോറിസ് ജോണ്‍സന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. നം.10ല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ അരങ്ങേറിയതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി അട്ടിമറി ഭീഷണി നേരിടുന്നത്.


മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ് രാജിവെച്ചപ്പോള്‍ ബോറിസിന്റെ ഭാര്യ കാരിയുടെ സുഹൃത്തുക്കള്‍ 'വിജയാഘോഷം' നടത്തിയെന്ന വിവരവും ഗ്രേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് ഇളവുകള്‍ അനുവദിച്ച് തുടങ്ങിയപ്പോള്‍ അടുത്ത ബന്ധുക്കള്‍ ബബ്ബിളുകളില്‍ കണ്ടുമുട്ടാനുള്ള പദ്ധതിയെ പ്രധാനമന്ത്രി വീറ്റോ ചെയ്‌തെന്നാണ് മുന്‍ നം.10 ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള പാര്‍ട്ടികളും, പോലീസ് അന്വേഷണവും നടക്കുമ്പോഴും ഗ്രേയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ നേതൃസ്ഥാനം നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തിഗത ഉറപ്പ് ലഭിച്ചതായാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 18-ഓളം പാര്‍ട്ടികള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.

എന്നാല്‍ പോലീസ് അന്വേഷണത്തിന്റെ നിബന്ധനകള്‍ പ്രകാരം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച പാര്‍ട്ടികളില്‍ പങ്കെടുത്ത ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവരില്ലെന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെനാല്‍റ്റി നോട്ടീസ് ലഭിച്ചാല്‍ ഇവരെ പൊതുമുഖത്ത് അവതരിപ്പിക്കില്ല.

ഇതിനിടെയാണ് കുടുംബങ്ങളുടെ ഒത്തുചേരല്‍ പ്രധാനമന്ത്രി തകര്‍ത്തതായി ബോറിസിന്റെ മുന്‍ ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ നിക്കാ ഡാ കോസ്റ്റാ ടൈംസിനോട് വെളിപ്പെടുത്തിയത്. എഡിര്‍ബര്‍ഗ് ഡ്യൂക്കിന്റെ സംസ്‌കാര ചടങ്ങ് നടക്കവെ ഡൗണിംഗ് സ്ട്രീറ്റില്‍ രണ്ട് മദ്യപാന പാര്‍ട്ടികള്‍ നടന്ന ഘട്ടത്തിലായിരുന്നു ഈ വീറ്റോ.
Other News in this category



4malayalees Recommends