UK News
യുകെ മലയാളികളെ ഞെട്ടിച്ച് നടന്ന കാര്‍ അപകടത്തില്‍ രണ്ടു മരണം. മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ സ്റ്റുഡന്റ്‌സ് വിസയിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ലൂട്ടനില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡിലുള്ള സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടതാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം കൊല്ലം കോലഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ മരണം അപകട സമയത്ത് തന്നെ സ്ഥിരീകരിച്ചു.രണ്ടാമത്തെ മരണം കാറില്‍ ഉണ്ടായിരുന്ന യുവതിയുടേതാണ്. ലോറിയുമായുള്ള കൂട്ടിയിടിയാണ് ആഘാതം കൂട്ടിയത്. ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറി പുറത്തുവിട്ടിട്ടില്ല. അപകട സ്ഥലത്ത് ആംബുലന്‍സ് യൂണിറ്റുകളും എയര്‍ ആംബുലന്‍സും ഹസാര്‍ഡ് ഏരിയ റെസ്‌പോണ്‍സ് ടീമും ഉള്‍പ്പെടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍
മെയ്ഡ്‌സ്റ്റോണ്‍: കഴിഞ്ഞ ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ ബുധനാഴ്ച യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതു ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ
യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എംസിഇ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു. ഇതോടെ ആയിരക്കണക്കിന് ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രാബല്യത്തില്‍ ഇല്ലാതായെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ തങ്ങളുടെ പക്കലുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിശോധിക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ജനുവരി 14 മുതല്‍ എംസിഇ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസികളുടെ
ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലു പേരെ ബന്ദികളാക്കിയ സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യുഎസ്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആയുധധാരിയായ ആക്രമി ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസലിനെ ഇന്നലെ വധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്, യുഎസിലേക്ക് കടക്കാനെങ്ങനെ സാധിച്ചെന്ന് സഹോദരന്‍
യുകെയിലെത്തുമ്പോള്‍ തനിക്കും, ഭാര്യക്കും സുരക്ഷ ഒരുക്കാന്‍ മെറ്റ് പോലീസിനെ വിട്ടുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഹാരി രാജകുമാരന്‍. യുകെ പോലീസ് പ്രൊട്ടക്ഷന്‍ ടീമിന്റെ സുരക്ഷയില്‍ നിന്നും ഹാരിയെ ഒഴിവാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് എതിരെയാണ് സസെക്‌സ് ഡ്യൂക്ക് ജുഡീഷ്യല്‍ റിവ്യൂവിന് ഒരുങ്ങുന്നത്.
ഇംഗ്ലണ്ടില്‍ നിലവിലുള്ള പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്‍. രാജ്യത്തിന്റെ നീക്കം ശരിയായ ദിശയിലാണെന്ന് കൊറോണാവൈറസ് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്‍ഫെക്ഷനുകളുടെയും, ആശുപത്രി പ്രവേശനങ്ങളുടെയും കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചെയര്‍മാന്‍
യുകെയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍. തണുത്തുറഞ്ഞ ആര്‍ട്ടിക് ബ്ലാസ്റ്റാണ് രാജ്യത്തേക്ക് മഞ്ഞ് എത്തിക്കുന്നത്. ഇതോടെ താപനില -5 സെല്‍ഷ്യസിലേക്ക് താഴുകയും, മഞ്ഞ് വീഴുകയും ചെയ്യുമെന്നാണ് പ്രവചനം. മാസത്തിന്റെ അവസാനത്തിന് മുന്‍പ് തന്നെ തലസ്ഥാന നഗരം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 30ന് മുന്‍പ് തന്നെ മിക്ക
യുകെയില്‍ കൊറോണാവൈറസ് കേസുകള്‍ കുറയുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ 44% കുറഞ്ഞ ഇന്‍ഫെക്ഷന്‍ നിരക്കിനൊപ്പം, മരണങ്ങളും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 81,713 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. മരണങ്ങളും കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. 287 പേരുടെ മരണം
പ്രധാനമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങാന്‍ അന്തിമനീക്കങ്ങളുമായി ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ച് സ്വയം പ്രഖ്യാപിച്ച നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെട്ടിനിരത്തല്‍ നടത്താനാണ് ബോറിസിന്റെ നീക്കം. നം. 10 ഗാര്‍ഡണ്‍ പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍