മെറ്റ് പോലീസിനെ വാടകയ്ക്ക് കൊടുക്കുന്നില്ല! താനും, മെഗാനും യുകെയില്‍ എത്തുമ്പോള്‍ സുരക്ഷ ആവശ്യപ്പെട്ട് ഹാരി രാജകുമാരന്‍; തയ്യാറല്ലെങ്കില്‍ നിയമനടപടി ഭീഷണിയും; ഹാരിയ്‌ക്കെതിരെ രോഷം പുകയുന്നു

മെറ്റ് പോലീസിനെ വാടകയ്ക്ക് കൊടുക്കുന്നില്ല! താനും, മെഗാനും യുകെയില്‍ എത്തുമ്പോള്‍ സുരക്ഷ ആവശ്യപ്പെട്ട് ഹാരി രാജകുമാരന്‍; തയ്യാറല്ലെങ്കില്‍ നിയമനടപടി ഭീഷണിയും; ഹാരിയ്‌ക്കെതിരെ രോഷം പുകയുന്നു

യുകെയിലെത്തുമ്പോള്‍ തനിക്കും, ഭാര്യക്കും സുരക്ഷ ഒരുക്കാന്‍ മെറ്റ് പോലീസിനെ വിട്ടുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഹാരി രാജകുമാരന്‍. യുകെ പോലീസ് പ്രൊട്ടക്ഷന്‍ ടീമിന്റെ സുരക്ഷയില്‍ നിന്നും ഹാരിയെ ഒഴിവാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് എതിരെയാണ് സസെക്‌സ് ഡ്യൂക്ക് ജുഡീഷ്യല്‍ റിവ്യൂവിന് ഒരുങ്ങുന്നത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ബോഡിഗാര്‍ഡുമാരില്ലാതെ യുകെയില്‍ സന്ദര്‍ശനം നടത്തുന്നത് അപകടകരമാണെന്നാണ് ഹാരിയുടെ നിലപാട്.


മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് മുത്തശ്ശിയുടെ സര്‍ക്കാരിന് എതിരെ ഹാരി രാജകുമാരന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് ആരോപണം. 'സ്‌കോട്ട്‌ലണ്ട് യാര്‍ഡിനെ വാടകയ്ക്ക് കൊടുക്കുന്നില്ലെന്നാണ്', സുരക്ഷാ ശ്രോതസ്സുകളുടെ പ്രതികരണം.

രണ്ട് വര്‍ഷം മുന്‍പാണ് ഹാരി രാജകീയ ഡ്യൂട്ടികളില്‍ നിന്നും വിടവാങ്ങിയത്. തന്റെ കുടുംബത്തിന് ബ്രിട്ടനില്‍ സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഹോം ഓഫീസിനെ ഹാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. ഈ സുരക്ഷയ്ക്കുള്ള ചെലവ് വഹിക്കാമെന്നും ഹാരി വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നികുതിയാദകര്‍ തന്റെ സുരക്ഷയ്ക്ക് പണം മുടക്കേണ്ടെന്നും, അത് സ്വയം വഹിക്കാമെന്നും ഡ്യൂക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വെറുതെ ഇരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനിംഗ് ലഭിച്ച ഓഫീസര്‍മാരുടെ പൂള്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന് ഇല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ട് തന്നെ ആവശ്യം വരുമ്പോള്‍ ഈ വിധത്തില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിനെ വാടകയ്ക്ക് ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. രാജ്ഞിയെ കാണാനും, ഇവരുടെ ഫ്രോഗ്മോര്‍ ഹോമില്‍ താമസിക്കുകയും ചെയ്താല്‍ സ്വാഭാവികമായി രാജകീയ സുരക്ഷ ഹാരിയ്ക്കും, കുടുംബത്തിനും ലഭിക്കും. എന്നാല്‍ സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ ഇത് ലഭിക്കില്ല.
Other News in this category



4malayalees Recommends