യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു; ആയിരക്കണക്കിന് പോളിസികള്‍ ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായി; ഡ്രൈവര്‍മാര്‍ കൈയിലുള്ള പോളിസി പരിശോധിക്കണമെന്ന് മുന്നറിയിപ്പ്

യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു; ആയിരക്കണക്കിന് പോളിസികള്‍ ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായി; ഡ്രൈവര്‍മാര്‍ കൈയിലുള്ള പോളിസി പരിശോധിക്കണമെന്ന് മുന്നറിയിപ്പ്

യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എംസിഇ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു. ഇതോടെ ആയിരക്കണക്കിന് ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രാബല്യത്തില്‍ ഇല്ലാതായെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ തങ്ങളുടെ പക്കലുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിശോധിക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.


ജനുവരി 14 മുതല്‍ എംസിഇ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസികളുടെ സാധുതയാണ് ഇല്ലാതാകുന്നത്. കഴിഞ്ഞ വര്‍ഷം അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങിയ കമ്പനികളുടെ 105,000 ആക്ടീവ് ഇന്‍ഷുറന്‍സ് പോളിസികളെ അംഗീകരിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെങ്കിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

എംസിഇ ഇന്‍ഷുറന്‍സിന്റെ കാര്‍, വാന്‍ ഇന്‍ഷുറന്‍സുകളാണ് പ്രധാനമായും ബാധിക്കപ്പെട്ടിട്ടുള്ളതെന്ന് മാര്‍ട്ടിന്‍ ലൂയിസ് മണി ഷോയില്‍ സാമ്പത്തികകാര്യ വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസ് പറഞ്ഞു. 'യുകെയിലെ ഏറ്റവും മോട്ടോര്‍ബൈക്ക് ഇന്‍ഷുററായ എംസിഇ ഇന്‍ഷുറന്‍സ് കമ്പനി ബാക്കിയുള്ള 105,000 പോളിസികള്‍ റദ്ദാക്കാനുള്ള ഒരുക്കത്തിലാണ്. നിലവിലെ കവറുകള്‍ അംഗീകരിക്കുമെന്ന വാഗ്ദാനം മറന്നാണ് ഈ നീക്കം. മോട്ടോര്‍ബൈക്ക്, സ്‌കൂട്ടര്‍ ഇന്‍ഷുറന്‍സ് കവറുകള്‍ ജനുവരി 31ന് അവസാനിക്കും', ലൂയിസ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി പുതിയ പോളിസി തയ്യാറാക്കാനാണ് ഡ്രൈവര്‍മാരോട് ആവശ്യപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ സ്‌കീമിന്റെ ഭാഗമായി ഉപയോഗിക്കപ്പെടാത്ത മാസങ്ങളിലെ തുക തിരികെ ലഭിക്കും.

2021 നവംബര്‍ 9ന് മുന്‍പെടുത്ത കാര്‍, വാന്‍ ഇന്‍ഷുറന്‍സുകള്‍ ജനുവരിയോടെ അവസാനിച്ചെന്നും സാമ്പത്തികകാര്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതേ സമയത്തെടുത്ത മോട്ടോര്‍ബൈക്ക്, സ്‌കൂട്ടര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ജനുവരി 31നും അവസാനിക്കും. വാഹനങ്ങള്‍ നിയമപരമായി നിരത്തിലിറക്കാന്‍ കസ്റ്റമേഴ്‌സിന് പുതിയ പോളിസികള്‍ എടുക്കേണ്ട അവസ്ഥയാണ്.
Other News in this category4malayalees Recommends