Saudi Arabia
കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് കുത്തിവെക്കേണ്ട സാഹചര്യം വന്നിട്ടിലെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ രണ്ട് ഡോസുകള്‍ മതിയാകും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം. ഒരു ഡോസ് കൊണ്ട് മതിയാകില്ല. ഇതുവരെയുള്ള പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് മൂന്നാമത്തെ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ്. ഭാവിയില്‍ ആവശ്യമായിവന്നാല്‍ അപ്പോള്‍ ചിന്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതെസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ രണ്ടര കോടി ഡോസ് കവിഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്താല്‍ സൗദി പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം അന്താരാഷ്ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നഗ്‌നമായ നിയമലംഘനമാണെന്നും അധികൃതര്‍ മുന്നറിയിപ്പ്
ആഗസ്റ്റ് ഒന്നുമുതല്‍ സൗദിയില്‍ പുറത്തിറങ്ങുന്നതിന് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാകും. പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. അതേസമയം, സൗദിയിലെത്തിയിട്ടും നാട്ടില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചത് ആപ്പില്‍ തെളിയാത്തത് പ്രവാസികള്‍ക്കു
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവര്‍ക്കുള്ള ഉംറ തീര്‍ത്ഥാടനം ഓഗസ്റ്റ് 10 മുതല്‍ പുനരാരംഭിക്കും. ഹിജ്‌റ വര്‍ഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന് മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. നിലവില്‍ സൗദിയിലേക്ക്
സൗദി അറേബ്യയില്‍ ഹവാല ഇടപാട് നടത്തിയ ആറംഗ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു. ഇഖാമ നിയമ ലംഘകരില്‍ നിന്ന് പണം ശേഖരിച്ച് വിദേശത്തേക്ക് അയയ്ക്കുകയാണ് സംഘം ചെയ്തിരുന്നത്. 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം
സൗദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വിസാ കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ രാജാവിന്റെ ഉത്തരവ്. റസിഡന്റ് വിസ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധിയാണ് സൗജന്യമായി പുതുക്കി നല്‍കുക. ആഗസ്ത് 31 വരെയാണ് പുതുക്കി നല്‍കുക. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് വൈകുമെന്നാണ് സൂചന. സൗദിയില്‍
ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാള്‍ പൊലിമയിലാണ് ഗള്‍ഫിലെ ലക്ഷകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുത്തു. ആറ് ഗള്‍ഫ് രാജ്യങ്ങളും ബലിപെരുന്നാളിന്റെ
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് (തിങ്കളാഴ്ച) നടക്കും. ഇന്നലെ വൈകീട്ടോടെ മിനായില്‍ എത്തി അവിടെ തങ്ങിയ മുഴുവന്‍ തീര്‍ഥാടകരും ഇന്ന് രാവിലെ മുതല്‍ അറഫാ മൈതാനത്തേക്ക് വരും. കൊവിഡ് മൂലം വിദേശത്തുനിന്നുള്ള തീര്‍ഥാടകരുടെ വരവ് തടയുകയും ആകെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ സൗദിയിലെ സ്വദേശികളും വിദേശികളുമായ 60,000 പേര്‍
സാധാരണ കടയുള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും തുറക്കാനാണ് അനുമതി. ഇത് സംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് വിജ്ഞാപനം ഇറക്കി.അഞ്ചുനേരത്തെ പ്രാര്‍ഥനാസമയമുള്‍പ്പെടെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവന്‍ വാണിജ്യ,സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരനാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ