Bahrain
വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ അഞ്ചു വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ഏഷ്യക്കാരനായ പ്രതിയാണ് വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 4312 ദിനാര്‍ ഒരു കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലേക്ക് സംഖ്യ പിന്‍വലിച്ചത്.ഇതു തിരിച്ചറിഞ്ഞ കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ വ്യക്തിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് 5000 ദിനാര്‍ പിഴ ഈടാക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം ബഹ്‌റൈനിലേക്കു വരാനാവാത്തവിധം നാടുകടത്താനും കോടതി വിധിച്ചു.
വിമാനത്തിന് അകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജാണ് (43) മരിച്ചത്. ബഹ്‌റൈനില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും
ശക്തമായ കാറ്റ് വീശുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ടു. കടലില്‍ പോകുന്നവര്‍ പ്രത്യേക കരുതലെടുക്കണം. കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലയുടെ അളവും ശക്തിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.
നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസയുമായി അറബ് രാജ്യങ്ങള്‍. ഒറ്റ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ബിസിനസ് വിസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. വിസ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഇല്ലാതെ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും എപ്പോഴും സഞ്ചരിക്കാന്‍ ഇതിലൂടെ സാധിക്കും. നിക്ഷേപകര്‍ക്ക് സ്വതന്ത്ര
ബഹ്റൈനില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ഗണേഷ് രാമനെ (51) ആണ് ഇന്നു പുലര്‍ച്ച അസ്‌കറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബഹ്‌റൈനിലെ റോയല്‍ കോര്‍ട്ടില്‍ ജോലി
വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധ്യാപകനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഏഴു വയസ്സായ കുട്ടിക്കെതിരെയാണ് സ്‌കൂള്‍ കാമ്പസിന് പുറത്തുവച്ച് ലൈംഗീക അതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിയില്‍ സ്‌കൂള്‍ അധ്യാപകനെ ഉള്‍പ്പെടുത്തി നടപടികള്‍ തുടങ്ങി. സാഹചര്യ തെളിവുകളുടേയും സാക്ഷി
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകള്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതാണ് നിയമം. തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
സന്ദര്‍ശക വീസയിലെത്തി തൊഴില്‍ വീസയിലേക്ക് മാറുന്ന രീതി തടയാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദിഷ്ട നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാര്‍ലമെന്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുക,
ബഹ്റൈനില്‍ ശൈത്യകാല രോഗങ്ങള്‍ വ്യാപിക്കുന്നു. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളില്‍ ഫ്‌ളൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്ഥയില്‍ പടരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ മിക്ക മെഡിക്കല്‍ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി എത്തുന്നത്. മൂക്ക് ,തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന