രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് അംഗീകാരം

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് അംഗീകാരം
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകള്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതാണ് നിയമം.

തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് തൊഴിലുടമകള്‍ അവരുടെ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് മാസം പരിശീലനത്തിന് അവസരം നല്‍കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കുകയാണ് ചെയ്തത്.

ഇജ്‌ലാല്‍ ഈസ ബുബ്‌ഷൈത്ത് അവതരിപ്പിച്ച നിയമം, ഡോ. ഹാനി അലി അല്‍ സാത്തി, ഡോ. ജമീല മുഹമ്മദ് റെദ അല്‍ സല്‍മാന്‍, ഡോ. മുഹമ്മദ് അലി ഹസ്സന്‍, സാദിഖ് ഈദ് റഹ്മ എന്നിവരാണ് ഇതുസംബന്ധിച്ച ബില്ല് കൊണ്ടുവന്നത്. ഓരോ അമ്പത് തൊഴിലാളികള്‍ക്കും ഒരു ട്രെയിനി എന്ന അനുപാതത്തില്‍ തൊഴിലുടമകള്‍ ബിരുദധാരികള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കണം.


Other News in this category



4malayalees Recommends