ബഹ്‌റൈനില്‍ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമം ; അധ്യാപകന്‍ റിമാന്‍ഡില്‍

ബഹ്‌റൈനില്‍ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമം ; അധ്യാപകന്‍ റിമാന്‍ഡില്‍
വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധ്യാപകനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഏഴു വയസ്സായ കുട്ടിക്കെതിരെയാണ് സ്‌കൂള്‍ കാമ്പസിന് പുറത്തുവച്ച് ലൈംഗീക അതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.

പരാതിയില്‍ സ്‌കൂള്‍ അധ്യാപകനെ ഉള്‍പ്പെടുത്തി നടപടികള്‍ തുടങ്ങി.

സാഹചര്യ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും വൈദ്യ പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് നടപടി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സമാന സംഭവങ്ങളുണ്ടായതായി കണ്ടെത്തി. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

Other News in this category



4malayalees Recommends