ബഹ്‌റൈനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്‌റൈനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ഗണേഷ് രാമനെ (51) ആണ് ഇന്നു പുലര്‍ച്ച അസ്‌കറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബഹ്‌റൈനിലെ റോയല്‍ കോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ ഉമാ ഗണേഷും മൂന്നു പെണ്‍മക്കളും ബഹ്‌റൈനിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends