ഫ്‌ളൂ പടരുന്നു, ബഹ്‌റൈനില്‍ മാസ്‌ക് ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം

ഫ്‌ളൂ പടരുന്നു, ബഹ്‌റൈനില്‍ മാസ്‌ക് ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം
ബഹ്‌റൈനില്‍ ശൈത്യകാല രോഗങ്ങള്‍ വ്യാപിക്കുന്നു. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളില്‍ ഫ്‌ളൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്ഥയില്‍ പടരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രാജ്യത്തെ മിക്ക മെഡിക്കല്‍ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി എത്തുന്നത്.

മൂക്ക് ,തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന പ്രത്യേക തരത്തിലുള്ള വൈറസാണ് രോഗം പരത്തുന്നത്. സുഖം പ്രാപിക്കാന്‍ സമയമെടുക്കുന്നുവെന്നതാണ് പ്രത്യേകത. ശ്വാസ തടസ്സം, മൂക്കൊലിപ്പ്, തലവേദന എന്നിവയൊക്കെയാണ് രോഗ ലക്ഷണങ്ങള്‍.കഴിവതും മാസ്‌ക് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends