Bahrain
കോതചിറ പടിക്കല്‍ ഞാലില്‍ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നിളിനിയുടേയും മകള്‍ രാധിക (46) അര്‍ബുദത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു. സംസ്‌കാരം ബഹ്‌റൈനില്‍ നടന്നു. ഭര്‍ത്താവ് രാമാനുജന്‍ (സൗദി രസായത് ഗ്രൂപ്പ്) മക്കള്‍ വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ (വിദ്യാര്‍ത്ഥികള്‍)
കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എല്‍എംആര്‍എ അറിയിച്ചു. ഫെബ്രുവരി 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ 822 പരിശോധനകള്‍ നടത്തുകയും താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. വിവിധ ഗവര്‍ണറേറ്റുകളിലായി 801 പരിശോധനകളും 21
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആഴ്ചയില്‍ രണ്ടു ദിവസത്തെ പ്രതിവാര അവധി ഉള്‍പ്പെടെയുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കുള്ള നിര്‍ദ്ദേശം ബഹ്‌റൈന്‍ പ്രതിനിധി കൗണ്‍സില്‍ കഴിഞ്ഞ ദിവസം പാസാക്കി. കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും കാര്യമായ
വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍
സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇക്കണോിക് ഡെവലപ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ രാജ്യത്തിന് ഏറെ കരുത്തു പകര്‍ന്നതായും ഹമദ് രാജാവിന്റെ
ബഹ്റൈനില്‍ ജോലിക്കായി എത്തിയ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റൊറന്റില്‍ ജോലിക്കായി സന്ദര്‍ശകവിസയിലാണ് അസനാസ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ പൊലീസ്
സന്ദര്‍ശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കുകയും നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തതായി ദേശീയ പാസ്‌പോര്‍ട്ട്, റസിഡന്റ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി ചെയ്യാനുള്ള വീസകള്‍ ആശ്രിത വീസകളിലേക്ക് മാറ്റുന്നതിനുള്ള ഫീസ് നിലവിലുള്ള 60 ദിനാറില്‍ നിന്ന് 250 ദിനാറായി ഉയര്‍ത്താനും
രാജ്യത്ത് സന്ദര്‍ശന വിസകള്‍ വര്‍ക്കിങ് വിസകളിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറില്‍ നിന്ന് 250 ദിനാറായി വര്‍ധിക്കുമെന്ന് ദേശീയ പാസ്‌പോര്‍ട്ട് റെസിഡന്‍സ് അഫയേഴ്‌സ്. കൂടാതെ സ്‌പോണ്‍സറില്ലാതൈ വിസിറ്റ് വിസകള്‍ വര്‍ക്കിങ് വിസയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കിയതായും എന്‍പിആര്‍എ അറിയിച്ചു. വിസിറ്റ് വിസകള്‍ വര്‍ക്കിങ്,
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലായി ഏഴുപേരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി ഫെബ്രുവരി 18ന് പരിഗണിക്കും. ബഹ്‌റൈനില്‍ ജോലി നല്‍കാമെന്ന് വ്യാമോഹം നല്‍കിയാണ് പരാതിക്കാരെ എത്തിച്ചത്. യുവതികളെ ഫ്‌ളാറ്റില്‍ പാര്‍പ്പിക്കുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെയും ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും കുറ്റം