സന്ദര്‍ശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് ബഹ്‌റൈന്‍ നിര്‍ത്തലാക്കുന്നു

സന്ദര്‍ശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് ബഹ്‌റൈന്‍ നിര്‍ത്തലാക്കുന്നു
സന്ദര്‍ശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കുകയും നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തതായി ദേശീയ പാസ്‌പോര്‍ട്ട്, റസിഡന്റ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി ചെയ്യാനുള്ള വീസകള്‍ ആശ്രിത വീസകളിലേക്ക് മാറ്റുന്നതിനുള്ള ഫീസ് നിലവിലുള്ള 60 ദിനാറില്‍ നിന്ന് 250 ദിനാറായി ഉയര്‍ത്താനും ധാരണയായി.

വിസിറ്റ് വിസകള്‍ ജോലിയിലേക്കും ആശ്രിത വീസയിലേക്കും മാറ്റുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

Other News in this category



4malayalees Recommends