ബഹ്‌റൈന്‍ ; സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിക്കുന്നു ; പ്രധാനമന്ത്രി

ബഹ്‌റൈന്‍ ; സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിക്കുന്നു ; പ്രധാനമന്ത്രി
സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇക്കണോിക് ഡെവലപ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ രാജ്യത്തിന് ഏറെ കരുത്തു പകര്‍ന്നതായും ഹമദ് രാജാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് പുരോഗതിയുടേയും വളര്‍ച്ചയുടേയും നിദാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യ നിവാസികളുടെ പിന്തുണയും സഹകരണവുമാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ ആധാരമായി വര്‍ത്തിക്കുന്നത്.

വിവിധ മേഖലകളിലുണ്ടാകുന്ന സാമ്പത്തിക സ്വയംപര്യാപ്തത കരുത്തും ഭാവിയിലേക്കുള്ള പ്രതീക്ഷയും വാഗ്ദാനം ചെയ്യുന്നവയാണ്. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും നേട്ടമാണ്.

Other News in this category



4malayalees Recommends