സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രേഷന്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഡ്രോയിലൂടെ 533 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചു. ഓഗസ്റ്റ് 14ന് നടത്തിയ ഈ ഡ്രോ ഫെബ്രുവരിക്ക് ശേഷം നടത്തിയ ഏറ്റവും വലിയ ഡ്രോയാണ്. രണ്ട് സബ് കാറ്റഗറികളിലൂടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍-ഡിമാന്റ് എന്നിവയാണീ സബ് കാറ്റഗറികള്‍.
ഇതിന് മുമ്പ് ഫെബ്രുവരി 13ന് നടത്തിയ ഡ്രോയില്‍ 646 ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 27ന് നടത്തിയ ഏറ്റവും പുതിയ ഡ്രോയില്‍ 576 പേര്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രേഷന്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഡ്രോകള്‍ നടത്തിയിരുന്നില്ല. ഈ ഡ്രോയിലൂടെ ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത് രണ്ട് സബ് കാറ്റഗറികളിലും നിന്നുള്ള എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈലുകള്‍ സമര്‍പ്പിച്ചവര്‍ക്കാണ്.
ഈ പ്രൊവിന്‍സിലെ സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും ഏറ്റവും ഗുണകരമായ സംഭാവനകളേകാന്‍ സാധിക്കുന്ന കുടിയേറ്റക്കാരെ തെരഞ്ഞെടുക്കുന്നതിനാണ് എസ്‌ഐഎന്‍പി എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ഉപയോഗിക്കുന്നത്. തങ്ങളുടെ പ്രവൃത്തി പരിചയം, വിദ്യാഭ്യാസം, ഭാഷാപരമായ കഴിവ്, വയസ്, പ്രവിശ്യയുമായി തങ്ങള്‍ക്കുള്ള ബന്ധം എന്നിവയിലൂടെ സാസ്‌കറ്റ്ച്യൂവാനില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള തങ്ങളുടെ കഴിവും സന്നദ്ധതയും ഉദ്യോഗാര്‍ത്ഥികള്‍ തെളിയിക്കേണ്ടതുണ്ട്.