കൊറോണയേക്കാള്‍ മാരകം നിയോകോവ് ; ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്; മുന്നറിയിപ്പുമായി ചൈന

കൊറോണയേക്കാള്‍ മാരകം നിയോകോവ് ; ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്; മുന്നറിയിപ്പുമായി ചൈന
2019ല്‍ ആദ്യമായി കോവിഡ്19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നും മറ്റൊരു വൈറസ് മുന്നറിയിപ്പ് കൂടി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ അറിയിച്ചു.

ചൈനീസ് ഗവേഷകര്‍ പറയുന്നതനുസരിച്ച് ' നിയോകോവ് ' ഉയര്‍ന്ന മരണനിരക്കും നിലവിലെ കൊറോണ വൈറസിനെക്കാള്‍ ഉയര്‍ന്ന പ്രക്ഷേപണ നിരക്കും ഉള്ളതാണ്. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് എന്ന വൈറസ് പുതിയതല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന 'നിയോകോവ്' 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്2 ന് സമാനമാണ്.

നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിലാണ് നിയോകോവി കണ്ടെത്തിയത്. ഈ വൈറസ് ഇതുവരെ മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ പടര്‍ന്നിട്ടുള്ളൂവെന്നാണ് അറിയപ്പെട്ടിരുന്നത്. ബയോആര്‍ക്‌സിവ് വെബ്‌സൈറ്റില്‍ പ്രീപ്രിന്റ് ആയി പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നിയോകോവിയും അതിന്റെ അടുത്ത ബന്ധുവായ പിഡിഎഫ്2180കോവിയും മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തി.

വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ഈ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ.

Other News in this category



4malayalees Recommends