ഉക്രെയ്‌നില്‍ ആശങ്കയുടെ നാളുകള്‍ ; ബ്രിട്ടീഷ് പൗരന്മാരും രാജ്യം വിടുന്നു ; യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു ; യുഎസും പൗരന്മാരെ തിരിച്ചുവിളിച്ചു

ഉക്രെയ്‌നില്‍ ആശങ്കയുടെ നാളുകള്‍ ; ബ്രിട്ടീഷ് പൗരന്മാരും രാജ്യം വിടുന്നു ; യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു ; യുഎസും പൗരന്മാരെ തിരിച്ചുവിളിച്ചു
റഷ്യ ഉക്രെയിന്‍ ആക്രമണത്തിന് ഒരുങ്ങുമ്പോള്‍ ഉടന്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുമ്പായി ഉക്രെയിന്‍ വിടാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ താമസിക്കുന്ന 130000 ത്തോളം വരുന്ന റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയാല്‍ ഉക്രെയിനിലേക്കുള്ള വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കപ്പെടാം. അതു മുന്നില്‍ കണ്ടാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.

റഷ്യ യുദ്ധം തുടങ്ങുമെന്ന മുന്നറിയിപ്പില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസും ബ്രിട്ടനും. യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ഉക്രെയിനിലുള്ള എംബസിയില്‍ നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടു. വളരെ കുറച്ച് ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട് എംബസിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. റഷ്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും ആശങ്ക പങ്കുവച്ചിരുന്നു.


ബ്രിട്ടന്‍ പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നില്ല. ആയിരത്തോളം ബ്രിട്ടീഷുകാര്‍ യുക്രെയ്‌നിലുണ്ടെന്നാണ് കണക്ക്. വളരെ ശക്തമായ ബന്ധമാണ് ആ രാജ്യവുമായി ഉള്ളതെന്നും അതിനാല്‍ ഉക്രെയ്ന്‍ വിടാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ജപ്പാന്‍, ലാത്വിയ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും ഉക്രയിനിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇസ്രയേല്‍ അവരുടെ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെ അവിടെ നിന്നും പുറത്ത് കടത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യയുടെ ഉക്രയിന്‍ ആക്രമണം ഒരാഴ്ചയ്ക്കുള്ളില്‍ ആരംംഭിക്കുമെന്ന് വൈറ്റ് ഹൗത്ത് വ്യക്തമാക്കി. കനത്ത ജാഗ്രത തുടരുകയാണ്.

Other News in this category



4malayalees Recommends