കോവിഡ് വ്യാപന നിരക്ക് കുറയുന്നു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ ബ്രിട്ടന്റെ മാതൃക പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ; ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ ഇംഗ്ലണ്ട്

കോവിഡ് വ്യാപന നിരക്ക് കുറയുന്നു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ ബ്രിട്ടന്റെ മാതൃക പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ; ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ ഇംഗ്ലണ്ട്
കോവിഡ് വ്യാപനം കുറയുന്നതോടെ ആശ്വാസത്തില്‍ ബ്രിട്ടന്‍. മരണനിരക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം എല്ലാത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസമാകുന്നുണ്ട്.

ബ്രിട്ടനില്‍ ഇന്നലെ 58899 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 29.9 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 193 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.


കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. ലഭ്യമായ അവസാനത്തെ കണക്കു പ്രകാരം ഫെബ്രുവരി 7ന് 1395 കോവിഡ് രോഗികളാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ആഴ്ചയിലേതിനേക്കാള്‍ 12.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ പാത പിന്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ് പല രാജ്യങ്ങളും. ഈ മാസം അവസാനത്തോടെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് പദ്ധതി. ഇനി കോവിഡിനൊപ്പം മുന്നോട്ട് പോകാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends