ചാള്‍സിന്റെ കിരീടധാരണത്തിന് ചെലവുചുരുക്കല്‍! രാജാവാകുന്ന ചടങ്ങില്‍ കാമില്ല രാജ്ഞിയാകും; അധികാരമേല്‍ക്കലിന് 'ഓപ്പറേഷന്‍ ഗോള്‍ഡണ്‍ ഓര്‍ബ്' എന്ന് കോഡ്‌നാമം; ചടങ്ങ് ഹൃസ്വവും, കുറഞ്ഞ ചെലവിലും നടത്തുമെന്ന് റിപ്പോര്‍ട്ട്

ചാള്‍സിന്റെ കിരീടധാരണത്തിന് ചെലവുചുരുക്കല്‍! രാജാവാകുന്ന ചടങ്ങില്‍ കാമില്ല രാജ്ഞിയാകും; അധികാരമേല്‍ക്കലിന് 'ഓപ്പറേഷന്‍ ഗോള്‍ഡണ്‍ ഓര്‍ബ്' എന്ന് കോഡ്‌നാമം; ചടങ്ങ് ഹൃസ്വവും, കുറഞ്ഞ ചെലവിലും നടത്തുമെന്ന് റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുന്ന അതേ ചടങ്ങില്‍ കാമില്ല രാജ്ഞിയുടെ കിരീടം എടുത്തണിയുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന ചടങ്ങ് ഹൃസ്വവും, മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ചെലവ് ചുരുക്കിയുമാണ് നടത്തുകയെന്നാണ് 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ്' എന്ന കോഡ് നാമമുള്ള ചടങ്ങ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



ഒരുപാട് അംഗങ്ങളില്ലാത്ത, ആധുനികമായ രാജഭരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വെയില്‍സ് രാജകുമാരന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരമേല്‍ക്കല്‍ ചടങ്ങ് ഇതിന് ഉദാഹരണമായി മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയാണ് മകന്‍ രാജാവാകുമ്പോള്‍ കാമില്ലയെ ക്യൂന്‍ കണ്‍സോര്‍ട്ടായി അവരോധിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഞി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഴ്ച കൊറോണാവൈറസ് പോസിറ്റീവാകുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരനുമായി രാജ്ഞി സമ്പര്‍ക്കത്തില്‍ വന്നിരുന്നു. എന്നിരുന്നാലും 95 വയസ്സുള്ള രാജ്ഞിക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി സൂചനകളില്ല. യൂറോപ്പിലെ ഏക മതപരമായ രാജകീയ അവരോധിക്കലാണ് ബ്രിട്ടനില്‍ നിലനില്‍ക്കുന്നത്. ഇതില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ സജീവമാണ്.

ചടങ്ങുകള്‍ സമയം ചുരുക്കി, ചെറിയ രീതിയില്‍, ചെലവ് ചുരുക്കിയാകും നടത്തുകയെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. കൂടാതെ വിവിധ സാമൂഹിക വിഭാഗങ്ങളെയും, വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്നതാകും പരിപാടി. 1953 ജൂണ്‍ 2ന് എലിസബത്ത് രാജ്ഞിയുടെ കൊറോണേഷന്‍ ചടങ്ങില്‍ നിന്നുള്ള സുപ്രധാന വിടവാങ്ങല്‍ കൂടിയാകും ഇത്.
Other News in this category



4malayalees Recommends